രാജേന്ദ്രൻ

പ്രവാസിയുടെ വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്താൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ പിടിയിൽ -VIDEO

കുറവിലങ്ങാട്: വീടുനിർമ്മാണത്തിന് അനുവദിച്ച താൽക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരം കണക്ഷനാക്കി മാറ്റിനൽകാൻ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഓവർസിയർ വിജിലൻസിന്‍റെ പിടിയിലായി. കുറവിലങ്ങാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയർ കീഴൂർ കണ്ണാർവയൽ എം.കെ. രാജേന്ദ്രനെ (51)യാണ് വിജിലൻസ് ബുധനാഴ്ച പകൽ അറസ്റ്റുചെയ്തത്.

കുറവിലങ്ങാട് പകലോമറ്റം പള്ളിക്കുസമീപം താമസിക്കുന്ന പ്രവാസിയുടെ വീടിന്‍റെ വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ത്രീഫേസ്‌ കണക്ഷന്‌ 65,000 രൂപ ചെലവാകുമെന്നും 15,000 രൂപ ആദ്യഘട്ടമായി നൽകണമെന്നും ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം പ്രവാസി കോട്ടയം വിജിലൻസിൽ അറിയിക്കുകയായിരുന്നു.

വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന് കൈമാറി. ഈ പണം വാങ്ങുന്നതിനിടെ ഓവർസിയറെ വിജിലൻസ് പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.


Full View


Tags:    
News Summary - KSEB Overseer Caught While Taking Rs.10,000 Bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.