തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പിന്നാലേ വൈദ്യുതി ബോർഡും പെൻഷൻ പ്രതിസന്ധിയിലേക്ക്. സാമ്പത്തികഞെരുക്കത്തെ തുടർന്ന് ജീവനക്കാരുടെ മാസ്റ്റർ ട്രസ്റ്റിൽ വൈദ്യുതി ബോർഡിെൻറ വിഹിതം അടയ്ക്കുന്നില്ല. േബാർഡിെൻറ പുതിയ ചെയർമാൻ എൻ.എസ്. പിള്ള ജീവനക്കാർക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം പെൻഷൻ പ്രതിസന്ധിയില്ലെന്ന് മന്ത്രി എം.എം. മാണി പ്രതികരിച്ചു.
2016-17 വർഷത്തെ ഒാഡിറ്റ് രേഖകൾ പ്രകാരം വൈദ്യുതി ബോർഡിെൻറ സഞ്ചിതനഷ്ടം 1877 കോടി രൂപയാെണന്ന് ചെയർമാൻ ട്രേഡ് യൂനിയൻ നേതാക്കൾെക്കഴുതിയ കത്തിൽ പറയുന്നു. ജീവനക്കാരുടെ മാസ്റ്റർ പെൻഷൻ ആൻഡ് ഗ്രാറ്റുവിറ്റി ട്രസ്റ്റിലേക്കുള്ള ബോർഡിെൻറ വിഹിതംപോലും നിക്ഷേപിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ചെയർമാൻ കത്തിൽ പറയുന്നു. കേന്ദ്ര വൈദ്യുതി നിയമത്തിനുള്ളിൽനിന്ന് ബോർഡിനെ സ്വയം പര്യാപ്തയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ അദ്ദേഹം മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാനും കിട്ടാക്കടം പിരിച്ചെടുക്കാനും ജീവനക്കാരുടെ സഹകരണംതേടി.
പെൻഷനെ കുറിച്ച് കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ചെയർമാെൻറ കത്ത്. ദീർഘകാലമായി നിത്യേന കിട്ടുന്ന വരുമാനത്തിൽ നിന്നാണ് പെൻഷൻ തുകയും നൽകുന്നത്. ഇത് സാധ്യമല്ലെന്ന് െറഗുലേറ്ററി കമീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. 2013ൽ ബോർഡ് കമ്പനിയായപ്പോൾ പെൻഷനും ഗ്രാറ്റുവിറ്റിയും നൽകാനായി മാസ്റ്റർ ട്രസ്റ്റ് രൂപവത്കരിക്കുകയായിരുന്നു. വൈദ്യുതി ബോർഡും സർക്കാറുമാണ് ഇതിൽ പണം നിക്ഷേപിക്കേണ്ടത്. വൈദ്യുതി ബോർഡ് ബോണ്ടിെൻറ പലിശയാണ് നിക്ഷേപിക്കേണ്ടത്. സർക്കാർ വിഹിതം സർക്കാറിനുള്ള കരമാണ്. ഇത് എല്ലാ മാസവും നിക്ഷേപിക്കണമെന്നും കമീഷൻ വ്യക്തമാക്കിയിരുന്നു. മാസാമാസം ഇതിെൻറ കണക്ക് കമീഷന് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.
എന്നാൽ നാളിതുവരെ മാസ്റ്റർ ട്രസ്റ്റിൽ കാര്യമായി പണമെത്തിയില്ല. 2013ലെ പെൻഷൻ ബാധ്യത 12418 കോടി രൂപയായിരുന്നു. 30 ശതമാനം വർധിച്ച് ഇപ്പോൾ 16150 േകാടിയായി വർധിച്ചു. 2020ഒാടെ 3304 ജീവനക്കാർ വിരമിക്കാനിരിക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ജീവനക്കാരുടെ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു. പത്ത് ശതമാനം പലിശയോടെ 8144 കോടി രൂപയുടെയും ഒമ്പത് ശതമാനം പലിശയോടെ 3751 കോടിയുടെയും ബോണ്ടുകൾ ഇറക്കുമെന്ന് ട്രസ്റ്റിെൻറ ആദ്യയോഗത്തിെൻറ അജണ്ട നോട്ടിൽ പറയുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.
5861 കോടിയാണ് സർക്കാർ വിഹിതം. വൈദ്യുതി ഡ്യൂട്ടി പത്ത് വർഷത്തേക്ക് ഒഴിവാക്കിയാണ് ഇൗ തുക കണക്കാക്കുന്നത്. പൊതുവെ ഇത് കണക്കിലെ കളിയായി മാറിയെന്ന ആക്ഷേപവുമുണ്ട്. എന്നാൽ, വകുപ്പ് മന്ത്രി ഇൗ ആശങ്ക തള്ളുകയാണ്. ബോർഡിൽ പെൻഷൻ വിതരണം മുടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം ലോഡ് ഷെഡിങ് ഉണ്ടാകില്ല. പുതിയ പദ്ധതികളെകുറിച്ചാണ് ബോർഡ് ചിന്തിക്കുന്നതെന്നും മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.