കെ.എസ്.ഇ.ബി: സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ ബില്ലിൽ കുറയും

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഉപഭോക്താക്കളിൽനിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന്‍റെ പലിശ മേയ്-ജൂൺ-ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും. 6.75 ശതമാനം നിരക്കിലാണ് പലിശ. വൈദ്യുതി കണക്ഷനെടുക്കുമ്പോൾ കണക്ടഡ് ലോഡും താരിഫ് കാറ്റഗറി അനുസരിച്ചുമാണ് കാഷ് ഡെപ്പോസിറ്റ് ഈടാക്കുന്നത്.

ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67 (6) പ്രകാരം ഈ തുക ദ്വൈമാസ ബില്ല് നൽകുന്ന ഉപഭോക്താവിന് ശരാശരി പ്രതിമാസ ബില്ലിന്‍റെ മൂന്ന് ഇരട്ടിയാണ്. പ്രതിമാസ ബിൽ ആണെങ്കില്‍ രണ്ടിരട്ടി. ഈ തുകക്ക് ഓരോ സാമ്പത്തിക വര്‍ഷവും ആ വര്‍ഷം ഏപ്രിൽ ഒന്നിലെ ബാങ്ക് പലിശ നിരക്കിൽ കെ.എസ്.ഇ.ബി ഉപഭോക്താവിന് നല്‍കുന്നു.

600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപയാണ് ലഭിക്കുക. ഈ കണക്കാക്കുന്ന തുക വൈദ്യുതി ബില്ലിൽ ‘അഡ്ജസ്റ്റ്മെന്‍റ്’ ആയി കാണിച്ച് കുറക്കും. ബാക്കി തുകയേ അടക്കാനുള്ള തുകയായി ബില്ലിൽ കാണിക്കുകയുള്ളൂ.  

Tags:    
News Summary - KSEB: Security deposit interest will come down on the bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.