പുതിയ കണക്ഷനിലും ഷോക്ക്; കെ.എസ്.ഇ.ബി നിരക്ക് വർധന അന്യായം, അശാസ്ത്രീയം

പാ​​ല​​ക്കാ​​ട്: വൈ​​ദ്യു​​തി ക​​ണ​​ക്ഷ​​ന് ഒ​​റ്റ​​യ​​ടി​​ക്ക് നി​​ര​​ക്ക് കു​​ത്ത​​നെ കൂ​​ട്ടാ​​നു​​ള്ള കെ.​​എ​​സ്.​​ഇ.​​ബി ശി​​പാ​​ർ​​ശ​​യി​​ൽ വൈ​​ദ്യു​​തി റെ​​ഗു​​ലേ​​റ്റ​​റി ക​​മീ​​ഷ​​ന്റെ പൊ​​തു തെ​​ളി​​വെ​​ടു​​പ്പ് ജൂ​​ലൈ 18ന് ​ ​ന​​ട​​ക്കാ​​നി​​രി​​ക്കേ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ വ​​ൻ പ്ര​​തി​​ഷേ​​ധം ഉ​​യ​​രു​​ന്നു. കാ​​ലാ​​നു​​സൃ​​ത​​മാ​​യ വ​​ർ​​ധ​​ന​​യാ​​ണി​​തെ​​ന്ന് കെ.​​എ​​സ്.​​ഇ.​​ബി ആ​​വ​​ർ​​ത്തി​​ക്കു​​മ്പോ​​ഴും സേ​​വ​​ന നി​​ര​​ക്കി​​ൽ വ​​ൻ വ​​ർ​​ധ​​ന നി​​ശ്ച​​യി​​ച്ച​​തി​​ലെ അ​​പാ​​ക​​ത​​യും അ​​ശാ​​സ്ത്രീ​​യ​​ത​​യു​​മാ​​ണ് പ​​രാ​​തി​​ക്കി​​ട​​യാ​​ക്കു​​ന്ന​​ത്.​കെ.​​എ​​സ്.​​ഇ.​​ബി ആ​​വ​​ശ്യ​​പ്പെ​​ട്ട വ​​ർ​​ധ​​ന​​യ​​നു​​സ​​രി​​ച്ച് 1740 രൂ​​പ ഉ​​ണ്ടാ​​യി​​രു​​ന്ന സിം​​ഗ്ൾ ഫേ​​സ് ക​​ണ​​ക്ഷ​​ന് ഇ​​നി ഉ​​പ​​ഭോ​​ക്താ​​വി​​ന് ന​​ൽ​​കേ​​ണ്ടി​​വ​​രു​​ക 2983 രൂ​​പ​​യാ​​ണ്. ഇ​​തി​​ൽ സ​​ർ​​വി​​സ് വ​​യ​​ർ, വ​​ലി​​ച്ചു​​കെ​​ട്ടേ​​ണ്ട ക​​മ്പി എ​​ന്നി​​വ​​ക്കു പു​​റ​​മെ പ​​ണി​​ക്കൂ​​ലി ഇ​​ന​​ത്തി​​ൽ 1991 രൂ​​പ കാ​​ണി​​ച്ചി​​രി​​ക്കു​​ന്നു.

നേ​​ര​​ത്തേ 1076 രൂ​​പ ആ​​യി​​രു​​ന്നി​​ട​​ത്താ​​ണ് പ​​ണി​​ക്കൂ​​ലി കു​​ത്ത​​നെ കൂ​​ട്ടി​​യ​​ത്. കൂ​​ടാ​​തെ അ​​പ​​ക​​ട​​ങ്ങ​​ൾ കാ​​ര​​ണം ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ജീ​​വ​​ന​​ക്കാ​​ർ മ​​ടി​​ക്കു​​ന്ന ജി.​​ഐ ക​​മ്പി​​യു​​ടെ വി​​ല​​യാ​​യി 283 രൂ​​പ​​യും കെ.​​എ​​സ്.​​ഇ.​​ബി രേ​​ഖ​​യി​​ലു​​ണ്ട്. പു​​തി​​യ വൈ​​ദ്യു​​തി ക​​ണ​​ക്ഷ​​നി​​ൽ ജി.​​ഐ ക​​മ്പി ഉ​​പ​​യോ​​ഗി​​ക്കാ​​തെ പ​​ല​​രും ബ​​ലം കൂ​​ടി​​യ പ്ലാ​​സ്റ്റി​​ക് സ​​പ്പോ​​ർ​​ട്ട് വ​​യ​​റു​​ക​​ൾ വാ​​ങ്ങി​​പ്പി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കാ​​റാ​​ണ് പ​​തി​​വ്. ഇ​​വ എ​​സ്റ്റി​​മേ​​റ്റു​​ക​​ളി​​ൽ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചാ​​ൽ സു​​ര​​ക്ഷ​​യും വി​​ല​​ക്കു​​റ​​വും ഉ​​ണ്ടാ​​വു​​മെ​​ന്ന​​തി​​ന് പു​​റ​​മെ ലൈ​​ൻ​​മാ​​ൻ​​മാ​​രു​​ടെ ജോ​​ലി​​ഭാ​​ര​​വും കു​​റ​​യും.

10 കി​​ലോ​​വാ​​ട്ട് മു​​ത​​ൽ 25 കി​​ലോ​​വാ​​ട്ട് വ​​രെ​​യു​​ള്ള ത്രീ ​​ഫേ​​സ് ക​​ണ​​ക്ഷ​​ൻ ചാ​​ർ​​ജി​​ൽ ശി​​പാ​​ർ​​ശ ചെ​​യ്ത നി​​ര​​ക്ക് 17,978 രൂ​​പ ആ​​ണ്. ഇ​​ത്ത​​രം പ്ര​​വൃ​​ത്തി​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന 50 സ്ക്വ​​യ​​ർ മി​​ല്ലി മീ​​റ്റ​​ർ കേ​​ബ്ൾ വി​​ല 10,240 രൂ​​പ​​യാ​​ണെ​​ന്ന് കെ.​​എ​​സ്.​​ഇ.​​ബി ക​​ണ​​ക്കു​​ക​​ളി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​ത്ത​​രം കേ​​ബി​​ളു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​താ​​യി​​ട്ട് കാ​​ല​​ങ്ങ​​ളാ​​യി. പ​​ക​​രം ഉ​​പ​​ഭോ​​ക്താ​​വി​​നെ​​ക്കൊ​​ണ്ട് പു​​റ​​ത്തു​​നി​​ന്ന് എ.​​ബി.​​സി കേ​​ബി​​ളു​​ക​​ൾ വാ​​ങ്ങി​​പ്പി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കാ​​റാ​​ണ് പ​​തി​​വ്. കേ​​ബി​​ളു​​ക​​ൾ ആ​​വ​​ശ്യ​​ത്തി​​ന് സെ​​ക്ഷ​​ൻ ഓ​​ഫി​​സു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് പ​​ക​​രം ഉ​​പ​​യോ​​ഗി​​ക്കാ​​ത്ത 50 സ്ക്വ​​യ​​ർ മി​​ല്ലി മീ​​റ്റ​​ർ കേ​​ബി​​ളു​​ക​​ൾ വി​​വി​​ധ സ്റ്റോ​​റു​​ക​​ളി​​ൽ കൂ​​ട്ടി​​യി​​ടു​​ക​​യാ​​ണ്.

ക​​ണ​​ക്ഷ​​ൻ കി​​ട്ടാ​​ൻ മു​​ഴു​​വ​​ൻ തു​​ക​​യും അ​​ട​​ച്ചി​​ട്ടും കേ​​ബ്ൾ വാ​​ങ്ങാ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ നി​​ർ​​ബ​​ന്ധി​​ത​​രാ​​കു​​ക​​യാ​​ണെ​​ന്നാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ പ​​രാ​​തി. കൂ​​ടു​​ത​​ൽ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗ​​മു​​ള്ള കെ​​ട്ടി​​ട​​ങ്ങ​​ളി​​ൽ 25 കി​​ലോ​​വാ​​ട്ടി​​ന് മു​​ക​​ളി​​ലു​​ള്ള ക​​ണ​​ക്ഷ​​നു​​ക​​ൾ​​ക്കും സ​​മാ​​ന അ​​വ​​സ്ഥ​​യാ​​ണ്. സ​​ർ​​വി​​സ് ക​​ണ​​ക്ഷ​​ൻ ചാ​​ർ​​ജാ​​യി കെ.​​എ​​സ്.​​ഇ.​​ബി ഈ​​ടാ​​ക്കു​​ന്ന​​ത് ചെ​​ല​​വ് വ​​രു​​ന്ന​​തി​​നെ​​ക്കാ​​ൾ വ​​ള​​രെ കൂ​​ടി​​യ തു​​ക ആ​​ണെ​​ന്നും വൈ​​ദ്യു​​തി നി​​യ​​മം -2003ന്റെ ​​വ്യ​​വ​​സ്ഥ​​ക​​ളു​​ടെ ലം​​ഘ​​നം ആ​​ണെ​​ന്നും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. അ​​തേ​​സ​​മ​​യം, അ​​ഞ്ചു വ​​ര്‍ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് കാ​​ലാ​​നു​​സൃ​​ത​​മാ​​യ വ​​ർ​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ന്നാ​​ണ് കെ.​​എ​​സ്.​​ഇ.​​ബി​യു​ടെ ന്യാ​​യം. അ​​ഞ്ചു വ​​ര്‍ഷ​​ങ്ങ​​ളി​​ല്‍ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ര്‍‍ധ​​ന​​ക്ക് ആ​​നു​​പാ​​തി​​ക​​മാ​​ണി​​തെ​​ന്നും അ​​വ​​ർ പ​​റ​​യു​​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.