തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ സമരം നടത്തുന്ന യൂനിയനുകളെ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ചക്ക് വിളിച്ചു. വ്യാഴാഴ്ച ഉച്ചക്ക് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചർച്ച. ബോർഡ് ചെയർമാൻ ബി. അശോക് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ഊർജ സെക്രട്ടറി അന്വേഷിക്കും.
സമരവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കൺവീനറും വൈദ്യുതിമന്ത്രിയും ആശയ വിനിമയം നടത്തും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും ഇതിൽ പങ്കെടുത്തേക്കും. നിയമസഭ ആരംഭിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം പ്രശ്നം പരിഹരിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.