കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

തിരുവനന്തപുരം: ചട്ടലംഘനത്തിന്‍റെ പേരിൽ കുറഞ്ഞ തുകക്കുള്ള വൈദ്യുതി കരാറുകൾ റദ്ദാക്കിയ വൈദ്യുതി റെഗുലേറ്ററി കമീഷൻ കൂടിയ വിലയ്ക്കുള്ള പുതിയ കരാറുകൾക്ക് അനുമതി നൽകാൻ ഒരുങ്ങുന്നു. യൂനിറ്റിന് ശരാശരി 4.91 രൂപമുതൽ 6.24 രൂപവരെയുള്ള കരാറുകൾക്കാണ് അംഗീകാരം നൽകുക. കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ കമീഷന്‍റെ വാദംകേൾക്കൽ പൂർത്തിയായി.

ഒരു വർഷത്തേക്കുള്ള ഈ കരാറുകൾക്ക് കമീഷൻ തിങ്കളാഴ്ച അംഗീകാരം നൽകിയേക്കും. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് ഏർപ്പെട്ട നാലു കരാറുകളാണ് ടെൻഡർ നടപടികളിലെ വീഴ്ചയുടെ പേരിൽ കമീഷൻ റദ്ദാക്കിയത്. യൂനിറ്റിന് ശരാശരി 4.5 രൂപക്ക് ലഭിച്ചിരുന്ന കരാറുകൾ റദ്ദാക്കണമെന്ന് സർക്കാർതല സമിതിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ദിവസം രണ്ടരക്കോടി രൂപ അധികം വേണ്ടിവന്നപ്പോൾ കരാറുകൾ തൽക്കാലം തുടരാൻ കമീഷൻ അനുവദിച്ചിരുന്നു. അനുവദിച്ച സമയപരിധി പൂർത്തിയായതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കരാറുകൾക്ക് അനുമതി നൽകുന്നത്. 

Tags:    
News Summary - KSEB to buy power at high price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.