തിരുവനന്തപുരം: കേന്ദ്ര സർക്കാർ-ഹിമാചൽ പ്രദേശ് സർക്കാർ സംയുക്ത സംരംഭമായ സത്ലജ് ജൽവൈദ്യുത് നിഗമിൽ (എസ്.ജെ.വി.എൻ) നിന്ന് 166 മെഗാവാട്ടിന്റെ വൈദ്യുതി കരാറിന് അനുമതി തേടി കെ.എസ്.ഇ.ബി.
രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികൾ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്ന് ഉൽപാദിപ്പിക്കുന്നതോ വാങ്ങുന്നതോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് യൂനിറ്റിന് 4.46 പൈസ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറിൽ ഏർപ്പെടുന്നതിന് അനുമതി തേടി കെ.എസ്.ഇബി റെഗുലേറ്ററി കമീഷനെ സമീപിച്ചത്. 12ന് നടക്കുന്ന ഹിയറിങ്ങിൽ ഇക്കാര്യം കമീഷൻ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.