കൊച്ചി: ജലമാര്‍ഗമുള്ള ചരക്കു ഗതാഗതത്തിന്റെ ഭാഗമായി 300 മെട്രിക് ടൺ ശേഷിയുള്ള ആസിഡ് ബാര്‍ജ് പൊതുമേഖല സ്ഥാപനമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷൻ കോര്‍പറേഷൻ നീറ്റിലിറക്കി.
ട്രാവന്‍കൂർ കൊച്ചിൻ കെമിക്കല്‍സിൽനിന്ന് ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിലേക്ക് ആസിഡ് കൊണ്ടുപോകാനാണ് ഈ ബാര്‍ജ് പ്രധാനമായും ഉപയോഗിക്കുക. പ്രതിവര്‍ഷം 20,000 മെട്രിക് ടൺ ചരക്കുനീക്കമാണ് പ്രതീക്ഷിക്കുന്നതെന്ന് കോര്‍പറേഷൻ എം.ഡി പ്രശാന്ത് നായർ പറഞ്ഞു. നാലക്കോടി രൂപ ചെലവിലാണ് ബാര്‍ജ് നിർമിച്ചത്.
തോപ്പുംപടിയിലെ കെ.എസ്.ഐ.എൻ.സിയുടെ ഷിപ്യാര്‍ഡിലാണ് 40.6 മീറ്റർ നീളവും 8.5 മീറ്റർ വീതിയും 2.75 മീറ്റർ ഉയരവുമുള്ള ബാര്‍ജ് നിര്‍മിച്ചത്. റോഡുമാര്‍ഗം ആസിഡ് കൊണ്ടുപോകുന്നതുമൂലമുള്ള അപകടവും ഗതാഗതക്കുരുക്കുകളും ഒഴിവാക്കാൻ ഇതിലൂടെ ഇനി സാധിക്കും. തോപ്പുംപടിയിൽ നടന്ന ലളിതമായ ചടങ്ങിൽ കെ.എസ്.ഐ.എന്‍.സി ജീവനക്കാരുടെ സാന്നിധ്യത്തിലാണ് ബാര്‍ജ് നീറ്റിലിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.