കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഇടിച്ച് റാന്നി സ്വദേശി മരിച്ചു. പഴവങ്ങാടി കരികുളം വെട്ടുമണ്ണിൽ വി.ജി. രാജൻ (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ബീന (53), മകൾ ഷേബ (30), ഷേബയുടെ മകൾ ജുവനാ ലിജു (മൂന്നര) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി ഒൻപതോടെ ടി.കെ. റോഡിൽ പുല്ലാടിന് സമീപം കനാൽ പാലത്തിനരികെയാണ് അപകടം. കോട്ടയത്തു നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന തിരുവല്ല ഡിപ്പോയിലെ ബസ് വാഹനങ്ങളെ മറികടന്ന് വരുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. കുമ്പനാട്ട് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. രാജനാണ് കാർ ഒാടിച്ചിരുന്നത്.

ഇടിയുെട ആഘാതത്തിൽ നിരങ്ങി നീങ്ങിയ കാർ വഴിയരികിലെ മതിലിനോട് ചേർന്ന് നിശ്ശേഷം തകർന്നു. നാട്ടുകാരും തിരുവല്ലയിൽനിന്നും എത്തിയ ഫയർഫോഴ്സും കോയിപ്രം എസ്.െഎ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കുമ്പനാട് കേന്ദ്രീകരിച്ച് കെട്ടിട നവീകരണ ജോലികൾ കരാറെടുത്ത് നടത്തുകയായിരുന്നു രാജൻ.

Tags:    
News Summary - KSRTC bus collides with car and one person dies at pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.