തിരുവനന്തപുരം: തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലെത്തുന്ന യാതക്കാർക്കായി അതാത് നഗരകേന്ദ്രങ്ങളിലേക്ക് എ.സി ബസ് സർവിസുമായി കെ.എസ്.ആർ.ടി.സി. പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ മൂന്ന് മുതൽ വിമാനത്താവളങ്ങളിൽനിന്ന് ബസുകൾ ഓടിത്തുടങ്ങും. മൂന്നിടങ്ങളിൽനിന്ന് ഒരോ ബസുകൾവീതം ഒരു മാസത്തേക്കാണ് പരീക്ഷണയോട്ടം. തിരുവനന്തപുരത്തുനിന്ന് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിലേക്കും നെടുമ്പാശ്ശേരിയിൽനിന്ന് കൊച്ചിയിലേക്കും കരിപ്പൂരിൽനിന്ന് കോഴിക്കോടേക്കുമാണ് ബസുകളുടെ സർവിസ്.
വാടക കരാർ അടിസ്ഥാനത്തിലാണ് വണ്ടികൾ ഓടിക്കുക. ഫോഴ്സ് മോട്ടോഴ്സുമായാണ് പരീക്ഷണ ഓട്ടത്തിന് കരാര്‍ ഒപ്പിടുന്നത്. പരീക്ഷണ ഓട്ടമായതിനാൽ ബസ് സൗജന്യമായാണ് ലഭിക്കുന്നത്. പദ്ധതി ലാഭകരമാണെങ്കില്‍ കൂടുതല്‍ ബസുകള്‍ വാടകക്കെടുക്കും.വിമാനത്താവളങ്ങളില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങിവരുന്നതിന് സമീപത്തായി കെ.എസ്.ആര്.ടി.സിയുടെ സ്മാര്‍ട്ട് ബസ് ഉണ്ടാകും. ടാക്സികൾ യാത്രക്കാരെ കയറ്റുന്നതിനും മുമ്പാണ് ബസുകൾ പാർക്ക് ചെയ്യുക. ക്രമീകരണങ്ങൾക്കായി എയർപോർട്ടിൽ ഇൻസ്പെക്ടർമാരെ വിന്യസിക്കും.
വിമാനങ്ങള്‍ എത്തുന്നതനുസരിച്ച് ബസുകളുടെ സമയം ക്രമീകരിക്കും. ഓൺലൈൻ ബുക്കിങ്ങും ഉണ്ടാവും. രാത്രിയും ബസുകൾ സർവിസ് നടത്തും. സമയകൃത്യതയാണ് സ്മാര്‍ട്ട് ബസിെൻറ പ്രത്യേകത. വൈകിയാൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകും. ഒരു മണിക്കൂര്‍ ഇടവേളയില്‍ സ്മാര്‍ട്ട് ബസുകളുണ്ടാകും. എ.സി ബസിെൻറ നിരക്കാണ് എയർപോർട്ട് ബസുകൾക്കും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, നിരീക്ഷണ കാമറകള്‍ എന്നിവയും ബസുകളിൽ സജ്ജീകരിക്കും. ആഗസ്റ്റ് മൂന്ന് വരെയാണ് പരീക്ഷണയോട്ടം.
പോസ്റ്റ് പെയ്ഡ് സിം നിർത്തി, ഇനി പ്രതിമാസം 250 രൂപ മാത്രം
തിരുവനന്തപുരം: ചെലവ് ചുരുക്കലിെൻറ ഭാഗമായി കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക മൊബൈൽ േഫാൺ ഉപഭോഗത്തിനും നിയന്ത്രണം. നിലവിലുണ്ടായിരുന്ന പോസ്റ്റ് പെയ്ഡ് സിം കണക്ഷനുകൾ പ്രീ പെയ്ഡാക്കി മാറ്റിയാണ് പുതിയ പരിഷ്കരണം. 2018 ജൂലൈ മുതൽ 250 രൂപയാണ് മൊബൈൽ ഫോൺ ഇനത്തിൽ ഇനി ഉദ്യോഗസ്ഥർക്ക് ലഭിക്കുക. പോസ്റ്റ് പെയ്ഡ് കണക്ഷനിൽ വലിയ തുകയാണ് കെ.എസ്.ആർ.ടി.സി പ്രതിമാസം അടച്ചുവരുന്നത്. ചീഫ് ഒാഫിസിൽ ആകെയുണ്ടായിരുന്ന 44 ലാൻഡ് ഫോണുകൾ നേർപകുതിയാക്കി കുറച്ച് ചെലവ് ചുരുക്കിയത് സമീപദിവസങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.