തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതിയിളവ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കും. കോവിഡ് പശ്ചാത്തലത്തിലാണ് ഈ തീരുമാനം. *ദീര്‍ഘകാലമായി കുടിശ്ശികയുള്ള മോട്ടോർ വാഹനനികുതി തവണകളായി അടയ്ക്കുന്നതിന് അനുമതി നല്‍കും.
•കിഫ്ബി വായ്പയില്‍ പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിനും ദീര്‍ഘദൂര സർവിസുകള്‍ ഓപറേറ്റ് ചെയ്യുന്നതിനും കെ.എസ്.ആര്.ടി.സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപവത്കരിക്കാന്‍ മന്ത്രിസഭ അനുമതി നല്കി. നിയമപരമായി സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാകുമെങ്കിലും കെ.എസ്.ആര്.ടി.സിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ദീര്‍ഘദൂര ബസുകളുടെ സര്‍വിസ് കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത നിയന്ത്രണസംവിധാനമുണ്ടാകും.
ഹൈകോടതി വിധിപ്രകാരം പിരിച്ചുവിടപ്പെട്ട എംപാനൽ ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ കൂടിയാണ് പുതിയ കമ്പനി. കെ.എസ്.ആര്.ടി.സി സി.എം.ഡി തന്നെയായിരിക്കും പുതിയ കമ്പനിയുടെയും എം.ഡി.
• മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷെൻറ കാലാവധി 2021 മാര്‍ച്ച് 28 മുതല്‍ ആറുമാസത്തേക്ക് ദീര്‍ഘിപ്പിക്കും.
• വനിതാ വികസന കോര്‍പറേഷനില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തും.
•പുനരുപയോഗ ഊര്‍ജം സംബന്ധിച്ച ദേശീയ-സംസ്ഥാന നയങ്ങള്‍ക്കനുസൃതമായി അനര്‍ട്ട് പുനഃസംഘടിപ്പിക്കും. ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.
•വയനാട് പാക്കേജിെൻറ ഭാഗമായി വയനാട്ടിലെ കാപ്പിക്കുരുവിെൻറ സംഭരണവും സംസ്കരണവും താല്‍ക്കാലികമായി ബ്രഹ്മഗിരി െഡവലപ്മെൻറ് സൊസൈറ്റിയെ ഏല്പിക്കും. കുടുംബശ്രീ മുഖേന 600 കോഫി വെന്‍ഡിങ് പോയൻറുകള്‍ സ്ഥാപിക്കും.
• തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാനായി മുന്‍ ഹൈകോടതി ജഡ്ജി പി.എസ്. ഗോപിനാഥനെ നിയമിക്കാന്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.