കെ.എസ്​.ആർ.ടി.സി: ദീർഘാവധി കഴിഞ്ഞ്​ തിരികെ പ്രവേശിക്കാൻ അനുമതി വേണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ദീർഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫിസി​െൻറ അനുമതി വേണമെന്ന്​ സി.എം.ഡിയുടെ നിർ​ദേശം. ശൂന്യവേതന അവധിയെടുത്ത ശേഷം വിദേശത്തോ, മറ്റ് ജോലികൾക്കോ പോയവരിൽ അവധി കാലാവധി കഴിഞ്ഞിട്ടും ജോലിക്ക്​ ഹാജരാകാതിരിക്കുന്ന ജീവനക്കാരെ ​ചീഫ് ഓഫിസ് ഉത്തരവില്ലാതെ പുനഃപ്രവേശനം നൽകരുതെന്നാണ്​ സി.എം.ഡിയുടെ ഉത്തരവ്​.

അവധി കാലാവധിക്കു ശേഷവും ജോലിയിൽ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. ചീഫ് ഓഫിസ് ഉത്തരവില്ലാതെ യൂനിറ്റ്​ ഓഫിസർമാർ പുനഃപ്രവേശനം നൽകുന്നത് ഉത്തരവുകളുടെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - KSRTC: Permission will Granted for Rejoin Long Leave Employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.