കെ.എസ്.ആർ.ടി.സി: പരിഹാരങ്ങൾ പച്ചതൊടുന്നില്ല, 'സുശീൽഖന്ന' ഉയർത്തി വീണ്ടും പുകമറ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കൽ നീക്കങ്ങൾ പച്ചതൊടാത്തതിന് പിന്നാലെ 'സുശീൽ ഖന്ന' റിപ്പോർട്ട് വീണ്ടുമുയർത്തി സർക്കാർ. ഒന്നാം പിണറായി സർക്കാർ കാലത്ത് തയാറാക്കിയ റിപ്പോർട്ടിലെ ശിപാർശകളിൽ 90 ശതമാനവും പല സ്വഭാവത്തിൽ നടപ്പാക്കിയിട്ടും ധനസ്ഥിതിയിൽ കാര്യമായ മാറ്റം വന്നിട്ടില്ല. കടബാധ്യത തീർക്കാൻ ആസ്തി വിൽക്കണമെന്നതും പെൻഷന് സീലിങ് ഏർപ്പെടുത്തണമെന്നതുമാണ് പ്രധാന നിർദേശങ്ങളിൽ ഇനി നടപ്പാക്കാനുള്ളതത്.

വസ്തുത ഇതായിരിക്കെയാണ് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും വീണ്ടും 'സുശീൽ ഖന്ന'യിൽ അഭയം തേടുന്നത്. ജീവനക്കാരുടെ എണ്ണം, ഇന്ധനക്ഷമത, കിലോമീറ്റർ വരുമാനം എന്നിവ ദേശീയ ശരാശരിക്ക് തുല്യമാക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. ഇന്ധനക്ഷമത വർധിപ്പിക്കണമെന്നതായിരുന്നു പ്രധാന നിർദേശങ്ങളിലൊന്ന്.

2021ൽ ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിലുളള എസ്.ആർ.ടി.യുവിന്‍റെ മികച്ച ഇന്ധനക്ഷമത പുരസ്കാരം കെ.എസ്.ആർ.ടി.സിക്കാണ് ലഭിച്ചത്. 3400-3600 വരെ ബസ് ഉപയോഗിച്ച് പ്രതിദിനം 6.5 കോടിയാണ് കെ.എസ്.ആർ.ടി.സി വരുമാനം. കിലോമീറ്റർ വരുമാനം (ഇ.പി.കെ.എം) കണക്കാക്കിയാൽ ഇത് രാജ്യത്തെ തന്നെ റെക്കോഡാണെന്നു യൂനിയനുകൾ പറയുന്നു.

ബസ് -ജീവനക്കാർ അനുപാതത്തിലെ വസ്തുത

ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നു സ്ഥാപിക്കാൻ അവലംബിച്ച കണക്കുകൾ വസ്തുതാപരമല്ലെന്നു പിന്നീട് വ്യക്തമായിരുന്നു. റിപ്പോർട്ട് തയാറാക്കിയ 2015-2016 ൽ ഒരു ബസിന് 8.37 ജീവനക്കാർ എന്നാണ് ഖന്ന റിപ്പോർട്ട്. അവധിയിലുള്ളവരടക്കം 34,000 സ്ഥിര ജീവനക്കാരെയും 8500 താത്കാലിക ജീവനക്കാരെയുമടക്കം 42,500 തൊഴിലാളികളെയും 6300 ബസും താരതമ്യം ചെയ്താൽ പോലും ബസ് ഒന്നിന് 6.74 ജീവനക്കാരേ ഉള്ളൂ.

മാനേജ്മെന്‍റുകളും തൊഴിലാളികളും ഒപ്പിട്ട കരാർ പ്രകാരം അനുപാതം 6.75 ആണ്. മറ്റു സംസ്ഥാനങ്ങളിലൊന്നും താൽക്കാലിക ജീവനക്കാരെ ബസ്-ജീവനക്കാർ അനുപാതം കണക്കാക്കാൻ ഉൾപ്പെടുത്താറില്ല. 2019-20 ൽ ആകെ സ്ഥിരം ജീവനക്കാർ 28,500 ആയിരുന്നു. ഇപ്പോഴത് 25000 ആയി. ഇതുവെച്ച് കണക്കാക്കിയാൽ ബസ് ഒന്നിന് 4.75 ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിൽ ഉള്ളത്.

വി​വി​ധ കോ​ർ​പ​ഷേ​നു​ക​ളി​ൽ ഒ​രു ബ​സി​നു​ള്ള ജീ​വ​ന​ക്കാ​ർ

ആ​​​ന്ധ്ര​ 5.38

മ​ഹാ​രാ​ഷ്ട്ര 6.32

ഗു​ജ​റാ​ത്ത്​ 5.79

ക​ർ​ണാ​ട​ക 4.65

ത​മി​ഴ്​​നാ​ട്​ 6.46

ഹ​രി​യാ​ന 5.49

രാ​ജ​സ്ഥാ​ൻ 4.64

​​കേ​ര​ളം 4.75



Tags:    
News Summary - KSRTC: Remedies are not working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.