തിരുവനന്തപുരം: കഴിഞ്ഞ ഒരുവർഷം കെ.എസ്.ആർ.ടി.സിയുടെ വരുമാനവും ചെലവും തമ്മിലെ അന്തരം രണ്ടിരട്ടിയിലേറെ. 2020 ഏപ്രിൽമുതൽ 2021 മാർച്ചുവരെ ആകെ വരുമാനം 642 കോടിയാണ്. ചെലവാകെട്ട 2265.77 കോടിയും. കോവിഡിെൻറ കനത്ത പ്രഹരവും ടിക്കറ്റ്, ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാത്തതുമാണ് ഇൗ വലിയ വിടവിന് കാരണം. കഴിഞ്ഞ ഒരുവർഷം കെ.എസ്.ആർ.ടി.സി പൂർണമായും സർക്കാർ സഹായത്തിലാണ് പ്രവർത്തിച്ചത്. 1794.58 േകാടി രൂപയാണ് സർക്കാർ ധനസഹായമായി നൽകിയത്.
കോവിഡ് ഇളവുകളെതുടർന്ന് സർവിസുകൾ ഭാഗികമായി തുടങ്ങിയെങ്കിലും കലക്ഷൻ കാര്യമായി കിട്ടിത്തുടങ്ങിയിട്ടില്ല. പ്രധാന റൂട്ടുകളിൽ മാത്രമാണ് സർവിസുള്ളത്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ച് ടിക്കറ്റും ടിക്കറ്റിതര വരുമാനവുമായി സ്ഥാപനം പച്ചതൊട്ട് വരുേമ്പാഴാണ് രണ്ടാം തരംഗത്തിെൻറ കനത്ത പ്രഹരം. സർക്കാർ സഹായം തുടർന്നാലല്ലാതെ പിടിച്ചുനിൽക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
കലക്ഷൻ വർധിപ്പിക്കുന്നതിനും അതിജീവനത്തിനും ജീവനക്കാരുടെ പിന്തുണകൂടി ആർജിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പത്ത് വർഷത്തിനുശേഷം ശമ്പള പരിഷ്കരണ ചർച്ചക്കും തുടക്കമിട്ടിരിക്കുന്നത്. ഏറെ നാളായുള്ള യൂനിയനുകളുടെ ആവശ്യം കൂടിയാണിത്. കഴിഞ്ഞ സർക്കാറിെൻറ അവസാനത്തിൽ ഇത്തരമൊരു നീക്കം നടന്നെങ്കിലും 'സ്വിഫ്റ്റ്' ചർച്ചകളിൽ തട്ടി വഴിമുട്ടിയിരുന്നു. സൂപ്പർ ക്ലാസ് സർവിസുകൾക്കും ദീർഘദൂര ബസുകൾക്കുമായി സ്വിഫ്റ്റ് എന്ന പേരിൽ പുതിയ സംവിധാനം തുടക്കമിട്ടെങ്കിലും ട്രാക്കിലാകും മുമ്പാണ് അടച്ചുപൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.