തിരുവനന്തപുരം: യാത്രാക്ലേശം സംബന്ധിച്ച പരാതി വ്യാപകമായ സാഹചര്യത്തിൽ സർവിസ് കാര്യക്ഷമമാക്കുന്നതിന് ഉദ്യോഗസ്ഥരെ വിന്യസിച്ച് കെഎസ്.ആർ.ടി.സിയുടെ സർവേ. തിരുവനന്തപുരം മുതൽ കാസർകോട് വരെ തെരഞ്ഞെടുത്ത 386 പോയൻറുകളിലാണ് ഇൻസ്പെക്ടർമാരെ നിയോഗിച്ചത്. രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ ഒാേരാ മണിക്കൂറിലെയും സമഗ്ര വിവരശേഖരണമാണ് ലക്ഷ്യം. രണ്ടാഴ്ചയാണ് സർവേ കാലയളവ്. പ്രത്യേക ചോദ്യാവലിയും നൽകിയിട്ടുണ്ട്.
പോയൻറിൽ ഒാരോ മണിക്കൂറിലും എത്ര യാത്രക്കാർ വന്നുപോയി എന്നതാണ് ഒന്നാമത്തെ ചോദ്യം. ഇൗ സമയപരിധിൽ എത്ര ബസ് കടന്നുപോയി എന്നും രേഖപ്പെടുത്തണം. ഒാരോ ബസിലും എത്ര യാത്രക്കാർ (ഏകദേശ കണക്ക്) ഉണ്ടായിരുന്നു, തിങ്ങിനിറഞ്ഞ് പോയവ എത്ര, സാധാരണനിലയിൽ യാത്രക്കാരുമായി കടന്നുപോയവ, കാലിയായി ഒാടിയവ എന്നീ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ദിവസവും ഗൂഗിൾ ഫോമിൽ ഒാപറേഷൻ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർക്ക് വിവരം കൈമാറാനാണ് നിർദേശം. സർവേ ഫലം അടിസ്ഥാനപ്പെടുത്തി അടിയന്തരമായി സർവിസ് പുനഃക്രമീകരണമുണ്ടായേക്കും.
ഒാഫിസ് സമയങ്ങളിൽ ഒാടുന്ന ബസുകളിൽ ഉൾക്കൊള്ളാനാകാത്ത വിധം യാത്രക്കാരുണ്ടെങ്കിലും മറ്റ് സമയങ്ങളിൽ തരാതമ്യേന കുറവാണെന്നാണ് മാനേജ്മെൻറ് വിലയിരുത്തൽ. തിരക്കുള്ള സമയത്ത് യാത്രക്കാർക്ക് പ്രയാസമുണ്ടാകാത്തവിധം സർവിസ് വർധിപ്പിക്കുകയും മറ്റ് സമയങ്ങളിൽ ആവശ്യകതക്കനുസരിച്ച് മാത്രം ക്രമീകരിക്കുകയും ചെയ്യണമെന്നാണ് കെ.എസ്.ആർ.ടി.സി നിലപാട്.
ടിക്കറ്റ് മെഷീനിൽനിന്ന് ലഭിക്കുന്ന യാത്രക്കാരുടെ എണ്ണമല്ലാതെ ഫീൽഡിൽനിന്നുള്ള കൃത്യമായ വിവരമില്ലാത്തത് പ്രതിസന്ധിയാണ്. ഇത് പരിഹരിക്കുന്നതിനാണ് സർവേ.
നല്ല ഉദ്ദേശത്തോടെയാണ് സർവേയെങ്കിലും ആവശ്യപ്പെട്ട പലകാര്യങ്ങളും അപൂർണമാണെന്നും വ്യക്തത കുറവുണ്ടെന്നും ആക്ഷേപമുണ്ട്. പ്രധാന ജങ്ഷനിൽ വന്നുപോകുന്ന യാത്രക്കാരുടെ എണ്ണമെടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇവർ ഏത് ഭാഗത്തേക്കുള്ളവരാണെന്ന വിവരം ശേഖരിക്കുന്നില്ല. തിരക്കുള്ള ബസും കാലിയായി പോകുന്നവയും കണക്കെടുക്കുന്നുണ്ടെങ്കിലും ഇവയും ഏത് ഭാഗത്തേക്കാണെന്നത് ആവശ്യപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.