കെ.എസ്​.ആർ.ടി.സി സ്വിഫ്റ്റ്: 10 ദിവസത്തെ വരുമാനം 61 ലക്ഷം കടന്നു

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി സ്വിഫ്റ്റിന് 10 ദിവസത്തെ വരുമാനം 61,71,908 രൂപ. സർവിസ് ആരംഭിച്ച ഈമാസം 11 മുതൽ 20 വരെ 1,26,818 കിലോമീറ്റർ ഓടിയപ്പോഴുള്ള കണക്കാണിത്​. എ.സി സ്ലീപ്പർ ബസിന്​​ 28,04,403 രൂപയും എ.സി സീറ്ററിന് 15,66,415 രൂപയും നോൺ എ.സിക്ക്​ 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.

നിലവിൽ 30 ബസുകളാണ് സർവിസ് നടത്തുന്നത്. എട്ട്​ എ.സി സ്ലീപ്പർ ബസുകളും ബംഗളൂരുവിലേക്കാണ് സർവിസ്​. എ.സി സീറ്റർ ബസുകൾ പത്തനംതിട്ട-ബംഗളൂരു, കോഴിക്കോട്-ബംഗളൂരു എന്നിവിടങ്ങിലേക്കും അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലുമാണ് ഓടുന്നത്.

തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങിലേക്കാണ് നോൺ എ.സി സർവിസ്. പെർമിറ്റ് ലഭിക്കുന്ന മുറക്ക്​ 100 ബസുകളും സർവിസ് ആരംഭിക്കുമെന്ന് കെ.എസ്​.ആർ.ടി.സി-സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു.

Tags:    
News Summary - KSRTC Swift: 10 days revenue crossed 61 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.