കാനനയാത്രക്ക് പിന്നാലെ കടൽയാത്രക്കും വഴിയൊരുക്കി കെ.എസ്.ആർ.ടി.സി

കോതമംഗലം: 'ജംഗിൾ സഫാരി' എന്ന പേരിൽ കാനന യാത്രക്ക് തുടക്കം കുറിച്ച് വിജയിച്ചതിനുപിന്നാലെ കടൽയാത്രക്കും തയാറെടുക്കുകയാണ് കെ.എസ്.ആർ.ടി.സി കോതമംഗലം ഡിപ്പോ. ആഡംബര ക്രൂയിസ് കപ്പൽ യാത്ര മേയ് ഒന്നിനാണ്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ കോതമംഗലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ആരംഭിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. കടലിലെ ഉല്ലാസയാത്രക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ ആഡംബര ജലയാനം കേരള ഷിപ്പിങ് ആൻഡ് ഇൻലാന്‍ഡ് നാവിഗേഷൻ കോർപറേഷന്‍റെ 'നെഫർറ്റിറ്റി' ആണ്. 5 - 10 വയസ്സുള്ളവർക്ക് 1099 രൂപയും അതിനുമേൽ പ്രായമുള്ളവർക്ക് 2799 രൂപയുമാണ് നിരക്ക്. ബുക്കിങ്ങിന് 94479 84511,94465 25773,0485 2862202.

Tags:    
News Summary - ksrtc to begin seaway journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.