തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കേറ്റതര വരുമാനം വർധിക്കാൻ ലക്ഷ്യമിട്ട് ബസുകൾ സ്വകാര്യ- പൊതുമേഖല - സർക്കാർ സ്ഥാപനങ്ങൾക്ക് വാടകക്ക് നൽകുന്നു. ഇതിെൻറ ഭാഗമായി തിരുവനന്തപുരം വി.എസ്.എസ്.സിയെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ കൊണ്ടുപോകാൻ നാല് സ്കാനിയ ബസുകൾ വാടകക്ക് നൽകും. ഏഴിന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കുന്ന പി.എസ്.എൽ.വി സി 49 എന്ന ഉപഗ്രഹ വിക്ഷേപണത്തിൽ പങ്കെടുക്കുന്നതിനാണിത്.
രാജ്യാന്തരനിലവാരമുള്ള സ്കാനിയ ബസുകളാണ് വി.എസ്.എസ്.സിക്ക് വാടകക്ക് നൽകുന്നത്. രാജ്യന്തരനിലവാരമുള്ള മൾട്ടി ആക്സിൽ ആണ് നൽകുക. സ്ഥാപനങ്ങൾക്ക് ആവശ്യപ്പെടുന്ന അത്രയും ബസുകൾ വാടകക്ക് കൊടുക്കാൻ തയാറാണെന്ന് അധികൃതർ അറിയിച്ചു. വിവാഹം ഉൾപ്പെടെ ആവശ്യക്കാർക്കും ഇത്തരം ബസുകൾ വാടകക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.