റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്;  കെ.എസ്.ടി.പി  ചീഫ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കെ.എസ്.ടി.പി മുഖേന നടപ്പാക്കുന്ന റോഡ് നിര്‍മാണങ്ങളില്‍ അഴിമതി കണ്ടത്തെിയതിനെതുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍ പി.ജി. സുരേഷിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. പരാതികളുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകളും അഴിമതിയും കണ്ടത്തെിയതിനെതുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി ജി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
പൊന്‍കുന്നം-തൊടുപുഴ റോഡിന്‍െറ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി 1850 ക്യുബിക് മീറ്റര്‍ പാറ പൊട്ടിക്കാനാണ് എസ്റ്റിമേറ്റില്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഇതുവരെ 88000 ക്യുബിക് മീറ്റര്‍ പാറ പൊട്ടിച്ചതായി കണ്ടത്തെി. ഇതുമൂലം പദ്ധതി ചെലവ് വര്‍ധിക്കുമെന്ന് കണ്ടത്തെി. 

തിരുവല്ല ബൈപാസ് നിര്‍മാണത്തിന് 35 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ പണിപൂര്‍ത്തിയായപ്പോള്‍ 70 കോടി ചെലവായി. കണ്‍സള്‍ട്ടന്‍സി ഏജന്‍സികളെ ഉപയോഗിച്ച് പദ്ധതികളുടെ രൂപരേഖ തയാറാക്കുമ്പോള്‍ കെ.എസ്.ടി.പി അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പരിശോധന നടത്താത്തതുകാരണം എസ്റ്റിമേറ്റ് തുക രണ്ടിരട്ടിയിലേറെയായി വര്‍ധിക്കുന്നെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടത്തെി. 

കെ.എസ്.ടി.പിയുടെ കീഴില്‍ കഴിഞ്ഞ മൂന്നുവര്‍ഷം നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് വിജിലന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഫയല്‍ പരിശോധിച്ചശേഷമാണ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തത്. റിക് എം.ഡിയായ രവീന്ദ്രന് കെ.എസ്.ടി.പിയുടെ ചുമതല നല്‍കി. 
Tags:    
News Summary - KSTP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.