ലീഗിന്‍റെ കൊടിവീശിയത് കെ.എസ്.യു പ്രവർത്തകർ ചോദ്യം ചെയ്തു; സംഘർഷം

വണ്ടൂർ: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ മുസ്‌ലിം ലീഗിന്‍റെയും എം.എസ്.എഫിന്‍റെയും കൊടി വീശയതിനെച്ചൊല്ലി സംഘർഷം. എം.എസ്.എഫ്, കെ.എസ്‌.യു പ്രവർത്തകർ തമ്മിലാണ് വണ്ടൂർ ടാക്സി സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏറ്റുമുട്ടിയത്.

രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികളുടെ ഭാഗമായി വയനാട് പാർലമെന്‍റ് മണ്ഡലം യു.ഡി.എസ്.എഫ് കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച കോൺക്ലേവിനിടെയാണ് സംഭവം. പരിപാടിക്ക് ശേഷം രാത്രി എട്ടോടെ നടന്ന സംഗീത നിശയിയിൽ ഒരു വിഭാഗം കൊടി വീശുകയായിരുന്നു.

ഇതോടെയാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ നിയന്ത്രിക്കുകയായിരുന്നു.

Tags:    
News Summary - KSU activists questioned Muslim league's flag hoisting at election program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.