തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ ആഭ്യന്തര അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അനീഷ് ആന്റണി, അര്‍ജുന്‍ കറ്റയാട്ട്, നിതിന്‍ മണക്കാട്ട് മണ്ണില്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. പ്രാഥമിക റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് മുന്‍പായും വിശദമായ റിപ്പോര്‍ട്ട് ജൂണ്‍ 10ന് മുന്‍പും നല്‍കണം.
കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിയെ സമീപിക്കാനാണ് കെ.സുധാകരന്‍റെ തീരുമാനം. ക്യാമ്പിലെ തല്ല് കുട്ടികൾ തമ്മിലെ പ്രശ്നമെന്ന് വിശദീകരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയം തണുപ്പിക്കാൻ ശ്രമിക്കവേയാണ് സുധാകരൻ കടുത്ത നിലപാട് സ്വീകരിച്ചത്. സതീശനെയും സുധാകരനെയും അനുകൂലിക്കുന്നവർ തമ്മിലാണ് കെ.എസ്.യു ക്യാമ്പിൽ ഏറ്റുമുട്ടിയത്.
നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തെക്കൻ മേഖല ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിൽ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ല സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, ജില്ല ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവർ സസ്പെൻഷനിലായി. കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.