വി.ഡി. സതീശനെതിരെ കെ.എസ്.യു. നേതാവ്: ‘പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന ഉണ്ടാകരുത്’

പ്രതിപക്ഷ നേതാവ് വി.ഡി. സതീ​ശ​െൻറ പ്രസ്താവനക്കെതിരെ കെ.എസ്.യു ​സംസ്ഥാന വൈസ് പ്രസിഡൻറ് എം.ജെ. യദു കൃഷ്ണൻ രംഗത്ത്. ഷൂ ഏറ് ​പ്രോൽസാഹിപ്പിക്കാൻ കഴിയില്ലെന്ന സതീ​ശ​െൻറ പ്രസ്താവനയാണ് യദു കൃഷ്ണ​നെ ചൊടിപ്പിച്ചത്. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നേതൃത്വത്തി​െൻറ ഭാഗത്തു നിന്നും ഉണ്ടാകരുത്.

ജനാധിപത്യപരമായി സമരം നടത്തിയ ​കെ.എസ്.യു പ്രവർത്തകരെ സി.പി.എം ക്രിമിനൽ സംഘം വളഞ്ഞിട്ട് അക്രമിക്കുന്നതിരെയുള്ള സ്വാഭാവിക രോഷ പ്രകടനം മാത്രമാണ് പെരുമ്പാവൂരിൽ ഉടലെടുത്തത്. സംസ്ഥാന വ്യാപകമായി ഈ സമര രീതി തുടരണമെന്ന തീരുമാനം കെ.എസ്.യുവിനില്ല. എന്നാൽ, ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സി.പി.എം തന്നെയാണെന്നാണ് യദുകൃഷ്ണൻ എഴുതുന്നു. ഫേസ് പേജിലൂടെയാണ് നേതൃത്വത്തിനെതിരെയുള്ള പ്രതികരണം.

കുറിപ്പ് പൂർണ രൂപത്തിൽ
പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്...! ജനാധിപത്യപരമായി സമരം നടത്തിയ KSU പ്രവർത്തകരെ സിപിഎം ക്രിമിനൽ സംഘം വളഞ്ഞിട്ട് അക്രമിക്കുന്നതിരെയുള്ള സ്വാഭാവിക രോഷ പ്രകടനം മാത്രമാണ് പെരുമ്പാവൂരിൽ ഉടലെടുത്തത്.
സംസ്ഥാന വ്യാപകമായി ഈ സമര രീതി തുടരണമെന്ന തീരുമാനം KSU വിനില്ല. എന്നാൽ ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും ഇതിനോട് കാട്ടേണ്ടതില്ല.
എം ജെ യദു കൃഷ്ണൻ (KSU സംസ്ഥാന വൈസ് പ്രസിഡന്റ്)
Tags:    
News Summary - KSU leader against VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.