എത്രക്രൂരമായാണ് പൊലീസ് പെൺകുട്ടിയോട് പെരുമാറി​യത്, ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് വി.ഡി. സതീശൻ

എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരി​​െൻറ പൊലീസ് ഒരു പെണ്‍കുട്ടിയോട് പെരുമാറിയ​തെന്നും നാളിതുവരെ ഇല്ലാത്ത അനുഭവമാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും അത് കണ്ടതാണ്. വനിതാ പൊലീസുമായി സംസാരിച്ചുകൊണ്ട് നിന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയില്‍ നിന്ന പൊലീസുകാരന്‍ മനപൂര്‍വമായാണ് ലാത്തി കൊണ്ട് അടിച്ചത്. ഇത്രയും ക്രൂരമായി ഒരു വിദ്യാര്‍ഥി സമരത്തെയും കേരളത്തിലെ പൊലീസ് നേരിട്ടിട്ടില്ല. പെണ്‍കുട്ടിയുടെ മുഖത്ത് ഒരു പ്രകോപനവുമില്ലാതെ അടിച്ചതിന് പിന്നാലെ പൊലീസ് വേട്ട ആരംഭിച്ചു.

ക്രൂരമായി മര്‍ദ്ദനമേറ്റ നസിയ മുണ്ടപ്പിള്ളിയും അഭിജിത്തും ആശുപത്രിയിലാണ്. എന്നിട്ടും പൊലീസ് പ്രവര്‍ത്തകരെ ഓടിച്ചിട്ട് പിടിച്ച് റിമാന്‍ഡ് ചെയ്യുകയാണ്. ഓടിച്ചിട്ട് പിടിക്കാനും റിമാന്‍ഡ് ചെയ്യാനും എന്ത് സംഭവമാണുണ്ടായത്? മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ പാടില്ലേ? സി.പി.എം പ്രതിപക്ഷത്തിരുന്ന കാലത്ത് എത്രയോ തവണ ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രിമാരുടെയും വീട്ടിലേക്ക് മാര്‍ച്ച് ചെയ്തിട്ടുണ്ട്. ഏതെങ്കിലും മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ? അറസ്റ്റ് ചെയ്ത് മാറ്റുന്നതിന് പകരം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറുന്നത് ധിക്കാരമാണ്. ഈ അഹങ്കാരം വച്ചുപൊറുപ്പിക്കില്ല. അതേനാണയത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഗൗരവതരമായി ആലോചിക്കും. അധികാരത്തിന്റെ അഹങ്കാരം കാട്ടുകയാണ്. ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ? നരനായാട്ട് പോലെ പിരിഞ്ഞു പോയവര്‍ക്ക് പിന്നാലെ പൊലീസ് ഓടുകയാണ്. ആദ്യമായാണോ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്? എന്ത് ഗുരുതരമായ കുറ്റകൃത്യമാണ് ആ കുട്ടികള്‍ ചെയ്തത്? എന്തിനാണ് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത്.

എറണാകുളത്ത് പൊലീസുകാരനെ എടുത്തിട്ട് ഇടിച്ച എസ്.എഫ്.ഐക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനുള്ള നട്ടെല്ല് പിണറായിയുടെ പൊലീസിനില്ല. പൊലീസുകാരെ പരസ്യമായി ജീപ്പ് തടഞ്ഞ് നിര്‍ത്തി അടിച്ചവര്‍ ഇപ്പോഴും എറണാകുളത്ത് കൂടി നടക്കുകയാണ്. നിരപരാധികളായ പെണ്‍കുട്ടികളെ ആക്രമിക്കാനുള്ള കരുത്ത് മാത്രമെ ഈ പൊലീസിനുള്ളൂ.

വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണ് നേരിടുന്നതെങ്കില്‍ ഇതിലും വലിയ സമരങ്ങളെ നേരിടേണ്ടി വരും. എന്ത് പ്രകോപനമാണ് വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയത്? ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. അവരൊക്കെ 25 വര്‍ഷം മുന്‍പ് ചെയ്യേണ്ട കാര്യമാണ് ഇപ്പോള്‍ ചെയ്യുന്നത്. കുട്ടികളെയൊക്കെ അടിച്ചമര്‍ത്തി സമാധാനത്തോടെ ഭരിക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും സതീശൻ പറഞ്ഞു. 

തൃ​ശൂ​ര്‍ കേരള വ​ര്‍​മ കോ​ളജിലെ തെര​ഞ്ഞെ​ടുപ്പ് അട്ടിമറിയി​ല്‍ പ്രതി​ഷേ​ധിച്ച് മ​ന്ത്രി ആ​ര്‍.​ബിന്ദു​വി​ന്‍റെ വ​സതി​യിലേക്ക് കെ.​എസ്‌.​യു നട​ത്തിയ മാ​ര്‍ച്ചാണ് സംഘ​ര്‍ഷത്തിൽ കലാശിച്ചത്. പ്രവ​ര്‍ത്ത​ക​രും പൊ​ലീ​സും തമ്മിലു​ള്ള കൈയാ​ങ്കളിയി​ല്‍ രണ്ട് പേ​ര്‍ക്ക് തലക്ക് പ​രിക്കേ​റ്റു.

പരിക്കേറ്റ​വരി​ല്‍ ഒ​രു വനിതാ​പ്രവ​ര്‍ത്ത​ക​യു​മു​ണ്ട്. കേ​രള വ​ര്‍​മ കോ​ള​ജിലെ മു​ന്‍ അധ്യാപിക കൂടി ആയിരു​ന്ന മ​ന്ത്രി ആ​ര്‍.​ബിന്ദു​വി​ന് തെ​രഞ്ഞെടുപ്പ് അ​ട്ടി​മറിയി​ല്‍ പങ്കുണ്ടെന്ന് ആരോ​പിച്ച് കെ.എസ്‌.​യു തിരുവ​നന്തപുരം ജി​ല്ല കമ്മി​റ്റി​യുടെ നേ​തൃത്വത്തി​ല്‍ നടന്ന മാ​ര്‍ച്ചിലാണ് സംഘ​ര്‍ഷ​മുണ്ടായ​ത്.

സംസ്ഥാനത്ത് നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭാസ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ ഉണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കേരളവർമയിലെ ഇലക്ഷൻ അട്ടിമറിക്കാൻ ​ഗൂഡാലോചന നടത്തിയന്നാരോപിച്ച് ഉന്നത വി​ദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്‌.യു തിരുവനന്തപുരം ജില്ല കമ്മിറ്റി മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു വനിത സംസ്ഥാന ഭാരവാഹിയടക്കം പൊലീസ് ആക്രമണത്തിന് ഇരയായി.

സഹന സമരങ്ങൾ അവസാനിച്ചുവെന്നും കേരളത്തി​െൻറ തെരുവോരങ്ങളിൽ സമ്മരാഗ്നി ആളിപ്പടരുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

Tags:    
News Summary - KSU march to minister R Bindu's residence turns violent; education bandh in Kerala tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.