തൃശൂര്‍: വിദ്യാഭ്യാസ മേഖലക്ക് അപമാനമായ പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് പ്രഥമ പ്രധാനമന്ത്രിയുടെ പേര് ഇനി കോളജിനായി ഉപയോഗിക്കരുതെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. മാനേജ്മെന്‍റിന്‍െറ പീഡനത്തത്തെുടര്‍ന്ന് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ നേരിട്ടത്തെി തെളിവെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവന്‍ കോളജുകളിലും ചൊവ്വാഴ്ച കെ.എസ്.യു പഠിപ്പുമുടക്കും.
മാനേജ്മെന്‍റ് സമാന്തര സര്‍ക്കാറിനെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ കായികമായി നേരിടുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. രാവിലെ കെ.എസ്.യു മാര്‍ച്ചിനെതിരെ പൊലീസ് ലാത്തിവീശിയതോടെ നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജില്ലാ ജന. സെക്രട്ടറി ശ്രീലാല്‍ ശ്രീധര്‍, ചേലക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അലവി ദേശമംഗലം, ഗവ. ലോ കോളജ് യൂനിറ്റ് പ്രസിഡന്‍റ് നിഖില്‍ ദാമോദരന്‍, പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്‍റ് ഷൈന്‍ വര്‍ഗീസ് എന്നിവരെ ജില്ല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.