കോഴിക്കോട്: സംഘ്പരിവാർ ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് അട്ടിമറിച്ച രീതിയിലാണ് എം.ജി സർകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതെന്നും ഇക്കാര്യത്തിൽ എസ്.എഫ്.ഐ പ്രതിക്കൂട്ടിലാെണന്നും കെ.എ.സ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ പ്രിഫറൻസ് വോട്ട് സംവിധാനമെന്നാണുള്ളത്. എന്നാൽ, ആദ്യം െതരഞ്ഞെടുപ്പ് തീയതി നീട്ടി പിന്നീട് ഏഴ് മണ്ഡലമായി തിരിച്ച് വോട്ടിങ് പാറ്റേൺ തന്നെ മാറ്റുകയായിരുന്നു. അവസാനഘട്ടത്തിലാണ് മാറ്റം എന്നതിനാൽ കെ.എസ്.യു ൈഹകോടതിയെ സമീപിച്ചിട്ടും സ്റ്റേ ലഭിച്ചില്ല.
തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ജനാധിപത്യം കശാപ്പുചെയ്തതിനുപകരം എസ്.എഫ്.ഐ -എ.ഐ.എസ്.എഫ് തർക്കമാണ് സമൂഹം ചർച്ച െചയ്യപ്പെടുന്നത്. എസ്.എഫ്.ഐക്കെതിെര പറഞ്ഞ എ.ഐ.എസ്.എഫ് പ്രവർത്തകയെ പൊതുമധ്യത്തിൽ അപമാനിക്കുകയാണ്. ഈ വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.ഐ മന്ത്രിമാരും പ്രതികരിക്കാത്തത് ആെര പേടിച്ചാണെന്നും അദ്ദേഹം ചോദിച്ചു.
എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് ലഭിച്ചവർക്കുപോലും സീറ്റ് ലഭിക്കാത്ത പശ്ചാത്തലത്തിൽ ഹയർ സെക്കൻഡറി ബാച്ചുകൾ വർധിപ്പിക്കണം. ഈ വിഷയമടക്കം ചൂണ്ടിക്കാട്ടി കെ.എസ്.യു ഒക്ടോബർ 26ന് നിയമസഭ മാർച്ച് നടത്തും. നാല് സെമസ്റ്റർ പരീക്ഷകൾ ഒരുമിച്ചെഴുതിക്കാനുള്ള തീരുമാനമെടുത്ത് കാലിക്കറ്റ് സർവകലാശാല വിദ്യാർഥികളെ കളിപ്പാവകളാക്കുകയാണ്. അധ്യാപക നിയമനവും സംവരണവും സിൻഡിക്കേറ്റ് അട്ടിമറിച്ചു. സമൂഹത്തിലെ പ്രശ്നങ്ങളൊന്നും ശ്രദ്ധിക്കാത്ത കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ സീസണലായി അഭിപ്രായം പറയുന്നവരാണ്. അവാർഡിനുവേണ്ടി മാത്രമാണ് ഇവർ നിലകൊള്ളുന്നതെന്നും അഭിജിത്ത് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.