തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചില്ലങ്കിൽ സർക്കാരിനെതിരെ സമരം ചെയ്യുമെന്ന എസ്.എഫ്.ഐ നിലപാട് പരിഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. മലബാറിലടക്കം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ടായ ഘട്ടത്തിൽ വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് ആദ്യം സമര രംഗതെത്തിയത് കെ.എസ്.യുവാണ്. പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം ശക്തമായ സമര പരിപാടികൾ സംഘടിപ്പിച്ചു.
കെ.എസ്.യു പ്രതിഷേധത്തിനൊടുവിൽ സീറ്റുകളുടെ എണ്ണം സർക്കാർ വർദ്ധിപ്പിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോൾ അതുവരെ ഉറക്കം നടിച്ചിരുന്ന എസ്.എഫ്.ഐ പൊടുന്നനെ സർക്കാരിനെതിരെ സമരം ചെയ്യുമെന്നുള്ള പ്രസ്താവനയെ കേരളത്തിലെ വിദ്യാർഥി സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് പറഞ്ഞു.
വിദ്യാർഥികളുടെ ക്ഷേമവും ഉന്നമനവുമാണ് ലക്ഷ്യമെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കാതെ സമരം ചെയ്യാനും നിലപാടെടുക്കാനും കഴിയണം, അതിനുള്ള ധൈര്യം എസ്.എഫ്.ഐക്ക് ഉണ്ടെന്ന് കരുതുന്നില്ലന്നും, എസ്.എഫ്.ഐ സ്വീകരിക്കുന്ന നിലപാടുകൾക്കുള്ള ഏറ്റവും ഒടുവിലത്തെ മറുപടിയാണ് കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് ഫലമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.