കാലടി ശ്രീശങ്കര കോളജിൽ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷം

കാലടി: എം.​​ജി സർവകലാശാല കാ​​മ്പ​​സിലെ എസ്.എഫ്.ഐ-എ.​​ഐ.​​എ​​സ്.​​എ​​ഫ് സംഘർഷത്തിന് പിന്നാലെ കാലടി ശ്രീശങ്കര കോളജിലും സംഘർഷം. ഞായറാഴ്ച രാത്രി കെ.എസ്.യു- എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

ഇന്ന് കോളജ് തുറക്കുന്നതിന് മുന്നോടിയായി പുതിയ കുട്ടികളെ സ്വാഗതം ചെയ്യുന്നതിന് യൂണിയൻ നേതൃത്വം നൽകുന്ന കെ.എസ്.യു, കൊടി-തോരണങ്ങൾ കെട്ടി കോളജിന്‍റെ മുൻവശം അലങ്കരിച്ചിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പുറത്തുനിന്നെത്തിയ സംഘം അലങ്കാരങ്ങൾ നശിപ്പിച്ചെന്നും തങ്ങളെ മർദിച്ചെന്നുമാണ് കെ.എസ്.യു ആരോപിക്കുന്നത്.

ചെയർമാൻ അനിസൻ കെ. ജോയി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

അതേസമയം, കെ.എസ്.യു ആണ് അനാവശ്യ പ്രകോപനം ഉണ്ടാക്കിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

എം.​​ജി സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.​​ഐ.​​എ​​സ്.​​എ​​ഫ്​ സം​​സ്​​​ഥാ​​ന ജോ​​യ​​ന്‍റ്​ സെ​​ക്ര​​ട്ട​​റി നി​​മി​​ഷ രാ​​ജു​വിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തിരുന്നു. എ​​സ്.​​എ​​ഫ്.​​ഐ എ​​റ​​ണാ​​കു​​ളം ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ്​ ആ​​ർ​​ഷോ, ജി​​ല്ല സെ​​ക്ര​​ട്ട​​റി സി.എ. അ​​മ​​ൽ, പ്ര​​ജി​​ത്ത്​ കെ. ​​ബാ​​ബു, വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യു​​ടെ ​േപ​​ഴ്​​​സ​​ന​​ൽ സ്​​​റ്റാ​​ഫ്​ കെ.എം അരുൺ, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്.

സംഘർഷവുമായി ബന്ധപ്പെട്ട എ.​​ഐ.​​എ​​സ്.​​എ​​ഫ്​ നേതാക്കൾക്കെതിരെ എസ്.എഫ്.ഐ‍യും പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - KSU-SFI clash at Sreesankara College, Kalady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.