തിരുവനന്തപുരം: മസ്ജിദുൽ അഖ്സ പള്ളിയിൽ ഇരച്ചുകയറിയുള്ള ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധമുയർത്തി കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു. ഫലസ്തീൻ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം എന്ന തലക്കെട്ടിൽ ഫേസ്ബുക് പോസ്റ്റ് പങ്കുവെക്കുകയായിരുന്നു കെ.എസ്.യു.
''ഈ പുണ്യ റംസാൻ മാസത്തിലെങ്കിലും ഫലസ്തീൻ ജനതയ്ക്കുമേൽ ശാന്തിയും, സമാധാനവും തിരികെ വന്നേ മതിയാകൂ..!'' എന്ന തലക്കെട്ടിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തും ഫേസ്ബുക്കിലൂടെ ഐക്യദാർഢ്യമർപ്പിച്ചു. എന്നാൽ കെ.എസ്.യു ഔദ്യോഗിക പേജിലും അഭിജിത്തിന്‍റെ പോസ്റ്റിന് താഴെയും വിദ്വേഷ പ്രചാരണവുമായി നിരവധി കമന്‍റുകളെത്തി. ഏറിയ പങ്കും കമന്‍റുകൾ വന്നത് വ്യാജ അക്കൗണ്ടുകളിൽ നിന്നായിരുന്നു.
ഫലസ്തീനികൾക്ക് വേണ്ടി മാത്രമല്ല, അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടിയും ഐക്യദാർഢ്യമാർപ്പിക്കണെമന്ന് ചിലർ ആവശ്യമുയർത്തി. ഇതിനെത്തുടർന്ന് കെ.എസ്.യു ഔദ്യോഗിക പേജിലും അഭിജിത്തിന്‍റെ അക്കൗണ്ടിലും കാബൂളിലെ ഇരകൾക്കായി ഐക്യദാർഢ്യ പോസ്റ്റുകളെത്തി.
ഇസ്രായേൽ അനുകൂലമായ നിരവധി കമന്‍റുകളും പോസ്റ്റുകൾക്ക് താഴെയുണ്ട്. ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച മഹാത്മാഗാന്ധിയുടേയും നെഹ്റുവിന്‍റെയും ഇന്ദിര ഗാന്ധിയുടേയും പാരമ്പര്യം ആരും മറക്കരുതെന്ന് നിരവധി പേർ ഇതിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.