‘ടി.പി. ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് ചരിത്രം ഓർമിപ്പിക്കണം’; സ്വകാര്യവൽകരണത്തിൽ എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു

കോഴിക്കോട്: സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ൾ​ക്കും അ​നു​മ​തി നൽകുമെന്ന ഇടത് സർക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനത്തിൽ സി.പി.എം വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ രൂക്ഷമായി വിമർശിച്ച് കെ.എസ്.യു വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽകരണത്തിൽ എസ്.എഫ്.ഐ പഴയ നിലപാട് മാറ്റിയോ എന്ന് ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഒന്നുകിൽ എസ്.എഫ്.ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്നോ അല്ലെങ്കിൽ മാറിയ കാലത്തിന് അനുസരിച്ച് നിലപാട് പുതുക്കിയെന്നോ തുറന്ന് സമ്മതിക്കണം. ഇത് രണ്ടും പറ്റില്ലെങ്കിൽ പണ്ട് ടി.പി. ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് എസ്.എഫ്.ഐയുടെ ചരിത്രം ഓർമിപ്പിക്കണമെന്നും ആൻ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ആൻ സെബാസ്റ്റ്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ ....

സഖാവിനെ അറിയാമോ ...

ആ രണഗാഥ അറിയാമോ ....

സ്വകാര്യ - വിദേശ സർവകലാശാലകളുടെ കാര്യത്തിൽ ഇടത് സർക്കാരിന്റെ നിലപാട് കേട്ടപ്പോൾ കെ.എൻ. ബാലഗോപാൽ ഉൾപ്പടെയുള്ള മൂത്ത സഖാക്കളോടും ആർഷോ ഉൾപ്പടെയുള്ള കുട്ടി സഖാക്കളോടും കേരളക്കര മുഴുവൻ ചോദിക്കുന്ന ചോദ്യം ഇത് തന്നെയാണ്...

കെ.വി. റോഷൻ, കെ.കെ. രാജീവൻ, മധു, കെ. ഷിബുലാൽ, സി. ബാബു ... ഈ അഞ്ച് രക്തസാക്ഷികളെ ഓർമ്മയുണ്ടോ ???...

കൂത്തുപറമ്പ് സമരം എന്തിനായിരുന്നു എന്ന് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃത്വത്തിന് അറിയാമോ ???...

2016 ജനുവരി - ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആയിരുന്ന ടി.പി. ശ്രീനിവാസനെ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുവീഴ്ത്തി ... വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനും കച്ചവടത്തിനുമെതിരെ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐക്കാർക്കിടയിലേക്ക് കടന്നുചെന്ന ശ്രീനിവാസന്റെ നടപടിയാണ് പ്രശ്നം എന്ന എം. സ്വരാജിന്റെ അന്നത്തെ പ്രതികരണം ഇത്തരുണത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്...

ഒന്നുകിൽ എസ്.എഫ്.ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണം... അല്ലെങ്കിൽ മാറിയ കാലത്തിനനുസരിച്ച് നിലപാട് പുതുക്കി എന്ന് തുറന്ന് സമ്മതിക്കണം... ഇത് രണ്ടും പറ്റില്ലെങ്കിൽ പണ്ട് ടി.പി. ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് എസ്.എഫ്.ഐയുടെ ചരിത്രം ഓർമിപ്പിക്കുകയെങ്കിലും വേണം...

ഇന്നലെ നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിലാണ് സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ലേക്കുള്ള സു​പ്ര​ധാ​ന ന​യംമാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്​. സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ൾ​ക്കും അ​നു​മ​തി നൽകുമെന്നായിരുന്നു പ്രഖ്യാപനം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​താ​ണ്​ യോ​ജി​ച്ച മാ​ർ​ഗ​മെ​ന്നും ബജറ്റ് വ്യ​ക്ത​മാ​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ സ്വ​കാ​ര്യ​മേ​ഖ​ല​യെ അ​നു​വ​ദി​ക്കു​ന്ന​തി​രെയും സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ​യും ഒരു കാലത്ത് പ്ര​​​ക്ഷോ​ഭ​ പരമ്പരകൾക്ക് നേതൃത്വം നൽകിയത് ഇ​ട​ത്​ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാണ്. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കാ​യി വാ​ദി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ മു​ൻ വൈ​സ്​ ചെ​യ​ർ​മാ​ൻ ടി.പി. ശ്രീനിവാസനെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ 2016ൽ ​കൈ​യേ​റ്റം ചെ​യ്തി​രു​ന്നു.

Tags:    
News Summary - KSU state vice president Ann Sebastian against SFI on privatization of education sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.