പ്ലസ് വൺ പരീക്ഷ നീട്ടണമെന്ന് കെ.എസ്​.യു

കോഴിക്കോട്: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സെപ്റ്റംബറിൽ നടത്താനിരിക്കുന്ന പ്ലസ് വൺ പരീക്ഷ നീട്ടണമെന്ന് കെ.എസ്.യു. ബി.ടെക് പരീക്ഷയെഴുതിയ പല വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതായും പഠനം നടത്താൻ സർക്കാർ തയാറാകണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പരീക്ഷ നടത്തിപ്പിൽ പിടിവാശി ഒഴിവാക്കി വാക്സിനേഷൻ പൂർത്തീകരിച്ചശേഷം മാത്രമേ നടത്താവൂ. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. വിദ്യാഭ്യാസം മൗലിക അവകാശമായ രാജ്യത്ത് ഒന്നര കൊല്ലത്തിലധികമായി നിരവധി വിദ്യാർഥികൾ നിലവിലെ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിന് പുറത്താണ്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനത്തിൽ ആഗ്രഹിക്കുന്ന കോഴ്സിന് പഠിക്കാൻ സാധിക്കാത്ത സാഹചര്യമാണ് മലബാർ ജില്ലകളിലുള്ളത്. ചരിത്രം തിരുത്തുന്ന സംഘ്​പരിവാർ നടപടിക്കെതിരെ കെ.എസ്.യു കാമ്പയിൻ സംഘടിപ്പിക്കുമെന്നും അഭിജിത്ത് അറിയിച്ചു. വാർത്തസമ്മേളനത്തിൽ കോഴിക്കോട് ജില്ല പ്രസിഡൻറ്​ അഡ്വ. വി.ടി. നിഹാൽ പങ്കെടുത്തു.

Tags:    
News Summary - KSU wants extension of Plus One exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.