കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തതിൽ ഡി.ജി.പിക്ക്​ പരാതി

തിരുവനന്തപുരം: മുഖ്യമ​ന്ത്രിയെ തടഞ്ഞ കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാർ കൈയേറ്റംചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഡി.ജി.പി അനിൽ കാന്തിന്​ കത്ത് നൽകി. ബജറ്റിലെ നികുതി വർധനക്കെതിരായ പ്രതിഷേധത്തി​ന്‍റെ ഭാഗമായ കൊച്ചി കളമശ്ശേരിയിൽ മുഖ്യമന്ത്രിയെ തടഞ്ഞ്​ കരി​ങ്കൊടി കാണിക്കാൻ ശ്രമിച്ച കെ.എസ്.യു വനിത നേതാവ് മിവ ജോളിയെ അപമാനിച്ചുവെന്നാണ്​ പരാതി.

സ്ത്രീയാണെന്ന്​ അറിഞ്ഞുകൊണ്ടുതന്നെ പുരുഷ പൊലീസുകാർ കോളറിന്​ പിടിക്കുകയും അസഭ്യം പറയുകയും ചെയ്തത്രെ.

വനിതകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ച പൊലീസുകാർക്കെതി​രെ മാതൃകപരമായ നടപടി വേണമെന്ന്​ പ്രതിപക്ഷനേതാവ്​ ആവശ്യപ്പെട്ടു.

‘പൊലീസ് മോശമായി പെരുമാറി’

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​ള​മ​ശ്ശേ​രി​യി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ പു​രു​ഷ പൊ​ലീ​സി​ൽ​നി​ന്ന്​ ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ​ത് മോ​ശം പെ​രു​മാ​റ്റ​മെ​ന്ന് കെ.​എ​സ്.​യു ജി​ല്ല സെ​ക്ര​ട്ട​റി മി​വ ജോ​ളി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ തൃ​ക്കാ​ക്ക​ര അ​സി. ക​മീ​ഷ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കൊ​ച്ചി സി​റ്റി ഡി.​സി.​പി എ​സ്. ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു.

ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വു​മാ​യി ത​ങ്ങ​ളെ​ത്തു​മ്പോ​ൾ വ​നി​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മി​വ ജോ​ളി പ​റ​ഞ്ഞു. പു​രു​ഷ പൊ​ലീ​സു​കാ​രാ​ണ് പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച​ത്. മോ​ശ​മാ​യ രീ​തി​യി​ലാ​ണ് പൊ​ലീ​സ് പെ​രു​മാ​റി​യ​ത്. കോ​ള​റി​ൽ പി​ടി​ച്ച് കൊ​ണ്ടു​പോ​യി. ശേ​ഷം അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്ന സ​മ​യം സി.​ഐ മോ​ശ​മാ​യി പെ​രു​മാ​റി. ഈ​സ​മ​യം വ​നി​ത പൊ​ലീ​സു​കാ​ർ എ​ത്തി​യെ​ങ്കി​ലും സി.​ഐ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട്ടു. ത​ല പി​ടി​ച്ച് അ​മ​ർ​ത്തു​ക​യും മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ക്കു​ക​യും ചെ​യ്തു. മോ​ശം സം​സാ​ര​മാ​ണ് ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ​ത്.

സ​മ​ര​മു​റ​ക​ളെ ഏ​തു​രീ​തി​യി​ലും അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ അ​ത് ന​ട​ക്കി​ല്ലെ​ന്നും മി​വ പ്ര​തി​ക​രി​ച്ചു. താ​ൻ വ​നി​ത​യാ​ണെ​ന്ന് അറിഞ്ഞു ത​ന്നെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അതിക്രമമു​ണ്ടാ​യ​തെ​ന്നും മി​വ പ​റ​ഞ്ഞു. ക്രൂ​ര​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ഷി​യാ​സ് ഡി.​ജി.​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി മു​ന്നോ​ട്ടു​പോ​കും. ഒ​രി​ക്ക​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും മി​വ ജോ​ളി പ​റ​ഞ്ഞു. മി​വ ജോ​ളി​യെ അ​പ​മാ​നി​ച്ച പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ൽ​കി.

Tags:    
News Summary - KSU women leader assaulted by male policemen: Complaint to DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.