വിദ്വേഷ പ്രസംഗം നടത്തിയതിന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക് മുന്നറിയിപ്പാണെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീലിന്‍റെ പ്രതികരണം.
വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ വീഡിയോ വൈറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തെ ഗവ. ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസസ്ഥലത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക് -അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടതെന്നും പിണറായി വേറെ ലെവലാണെന്നും അദ്ദേഹം കുറിക്കുന്നു.
വിദ്വേഷ പ്രസംഗം നടത്തിയതിൻ്റെ വീഡിയോ വയറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക്.
ഓരോരുത്തർക്കും അവനവൻ്റെയും അവരുടെ വിശ്വാസത്തിൻ്റെയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.
വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരിൽ നിന്നും നൻമയെ നമുക്ക് പകർത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം.
പിണറായി വേറെ ലെവലാണ്. കേരളവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.