ഹജ്ജ് സബ്സിഡി വേണ്ടെന്ന് വെക്കേണ്ട കാലം അതിക്രമിച്ചു -കെ.ടി. ജലീല്‍

കോഴിക്കോട്: സമുദായനേതാക്കള്‍ യോഗം ചേര്‍ന്ന് ഹജ്ജ് സബ്സിഡി വേണ്ടെന്ന് വെക്കേണ്ട കാലം അതിക്രമിച്ചുവെന്ന് മന്ത്രി കെ.ടി. ജലീല്‍. സബ്സിഡിയുടെ കാര്യത്തില്‍  വാശിപ്പുറത്ത് അഭിപ്രായപ്രകടനം നടത്തേണ്ടകാര്യമില്ല. ഹജ്ജ് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് മുമ്പായി വേണ്ടെന്നുവെക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് പോകണമെന്നും മന്ത്രി പറഞ്ഞു. ‘ഹജ്ജ് സബ്സിഡിയും കാണാപ്പുറവും’ വിഷയത്തില്‍ എം.ഇ.എസ് സംഘടിപ്പിച്ച ടോക്ക് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹജ്ജ് സബ്സിഡി വിഷയത്തില്‍ മുസ്ലിം സമുദായത്തിലെ പണ്ഡിതരില്‍തന്നെ രണ്ടഭിപ്രായമുണ്ട്. വേണ്ടെന്നുവെക്കണമെന്നതാണ് ഭൂരിപക്ഷാഭിപ്രായം. ഏതെങ്കിലുമൊരു വ്യക്തിയുടെ തെറ്റായമാര്‍ഗത്തിലൂടെയുള്ള പണം  മഹത്തായ ഹജ്ജ് കര്‍മത്തില്‍ ഉള്‍പ്പെടരുതെന്ന മുന്‍കരുതലാണ് ഇത്തരമൊരു പരാമര്‍ശത്തിന് പിന്നില്‍. ഓരോ വര്‍ഷവും ഹജ്ജ് സബ്സിഡി കുറഞ്ഞുവരുകയാണെന്നും 2022 ആകുമ്പോഴേക്ക് പൂര്‍ണമായും നിര്‍ത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - kt jaleel haj subsidy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.