നെടുമ്പാശ്ശേരി: ഹജ്ജിന് അടുത്ത വർഷം കരിപ്പൂരിൽനിന്ന് വിമാനം പുറപ്പെടാനുള്ള സാഹചര്യത്തിന് സർക്കാർ ശ്രമിക്കുമെന്ന് മന്തി കെ.ടി. ജലീൽ. ഹജ്ജ് ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികൾക്ക് പ്രാമുഖ്യമുള്ള നമ്മുെട നാട്ടിൽ കുറ്റകൃത്യങ്ങൾ കുറയണം. സ്ത്രീകൾ സംരക്ഷിക്കപ്പെടുകയും ചൂഷണം ഇല്ലതാവുകയും വേണം. സമൂഹത്തിെൻറ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന ദുഷ്ടശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം. മതപരിവർത്തനം സ്വർഗലബ്ധിയുടെ മാനദണ്ഡമായി പ്രവാചകന്മാർ പറഞ്ഞിട്ടില്ല. നാട്ടിൽ ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. ബഹുസ്വരത തകർക്കാനുള്ള നീക്കം ദൈവ-മത നിന്ദയാണ്. മനസ്സിനെ ഒന്നിപ്പിക്കാനും എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടുപോകാനും കഴിയണം- മന്ത്രി പറഞ്ഞു.
മുസ്ലിംകൾക്ക് തീവ്രവാദിയും ഭീകരവാദിയും ആകാൻ കഴയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഭീകരതയുടെയും തീവ്രതയുടെയും അപശബ്ദങ്ങൾക്ക് യഥാർഥ മുസ്ലിംകൾ ഉത്തരവാദിയല്ല. അവർ അങ്ങോട്ട് പോകില്ല- അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.