തിരുവനന്തപുരം: നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടർ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ടി. ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജലീൽ തന്നെ വ്യക്തത വരുത്തി കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
'ജലീലിനെതിരെ ആക്ഷേപം ഉന്നയിച്ച് കേരളത്തിെൻറ പൊതുവായ അന്തരീക്ഷം അട്ടിമറിക്കാൻ ശ്രമിക്കുന്നു. നേരത്തേ വിരോധമുള്ള ചിലരും ജലീലുമായി സമരസപ്പെട്ടു പോകാൻ കഴിയാത്തവരുമുണ്ട്. ഇതെല്ലാം ഓരോരുത്തരുടെ വീക്ഷണത്തിെൻറ ഭാഗമാണ്. ആ വീക്ഷണത്തിെൻറ ഭാഗമായി ഒരു വ്യക്തിയെ തേജോവധം ചെയ്യാൻ പാടില്ല. നേരത്തേ അദ്ദേഹം കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. നേരത്തേയുണ്ടായിരുന്ന പ്രസ്ഥാനത്തിൽനിന്ന് എൽ.ഡി.എഫിനൊപ്പം വരാൻ തയാറായി. ഇത് ഇന്നലെ സംഭവിച്ച കാര്യമല്ല. പക്ഷേ അതിനോടുള്ള പക ഒരുകാലത്തും ചിലർക്ക് വിട്ടുമാറുന്നില്ല. പ്രത്യേകിച്ച് അപ്പുറത്ത് നേതൃത്വം അവർ നീക്കുന്നു. ഇത് കേരളമാണെന്ന് ഓർക്കണം. ബി.ജെ.പിക്കും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനും കാര്യങ്ങൾ ഒരേ രീതിയിൽ നീക്കാൻ ജലീൽ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നു. ഇത് ജലീൽ തെറ്റുചെയ്തതുകൊണ്ടല്ല. ഈ രണ്ടുകൂട്ടർക്കും പ്രത്യേക ഉദ്ദേശങ്ങളുണ്ട്. ഈ ഉദ്ദേശങ്ങൾവെച്ച് നാട് കുട്ടിച്ചോറാക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഇത് സമൂഹത്തിന് മനസിലായി' -മുഖ്യമന്ത്രി കൂട്ടിേചർത്തു.
ഇപ്പോൾ നടക്കുന്നത് അപവാദ പ്രചാരണമാണ്. ഇല്ലാക്കഥ പ്രചരിപ്പിച്ച് നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും ശ്രമിക്കുന്നു. അതിന് ആളുകളെ വലിയ തോതിൽ ഇളക്കിവിടുകയും വിശേഷണങ്ങൾ ചാർത്തികൊടുക്കുകയും ചെയ്തു. ചില സമരക്കാരെ പുലികൾ എന്നു വിശേഷിപ്പിച്ചു. എന്തിനാണ് പുലികളെ രംഗത്തിറക്കിയതെന്നും ഉദ്ദേശം എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു മന്ത്രി എന്ന നിലയിൽ സംസ്ഥാനത്ത് ഒരു ഏജൻസിയുടെ ചോദ്യം ചെയ്യൽ ആദ്യമായാണോ നടക്കുന്നത്. എൽ.ഡി.എഫ് മന്ത്രിസഭയിലെ ഒരു അംഗത്തെ ഏജൻസി ചോദ്യം ചെയ്യുന്നത് ആദ്യമായാെണന്ന് പറയാനാകും. പക്ഷേ കേരളത്തിൽ മന്ത്രിസ്ഥാനത്തിരിക്കേ ആരൊയൊക്കെ ചോദ്യം ചെയ്തുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
ആക്ഷേപം വന്നാൽ ഏജൻസികൾ പരിശോധന നടത്തുന്നതിൽ തെറ്റില്ല. സക്കാത്തും മതഗ്രന്ഥവും ജലീലല്ല ചോദിച്ചത്. പ്രത്യേക വിഭാഗത്തിെൻറ സാംസ്കാരിക രീതി അനുസരിച്ച് കോൺസുേലറ്റാണ് ഇതെല്ലാം വിതരണം ചെയ്യാൻ താൽപര്യമുണ്ടെന്നറിയിച്ച് ഇങ്ങോട്ട് വന്നത്. ന്യൂനപക്ഷ വകുപ്പ് മന്ത്രിയെന്ന നിലയിൽ ജലീൽ ജലീൽ സൗകര്യം ഏർപ്പെടുത്തി നൽകി. അദ്ദേഹം അങ്ങോട്ടുപോയതല്ല. അതെങ്ങനെയാണ് കുറ്റമാകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസൻറുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നുണ്ട്. മറ്റു കാര്യങ്ങളിൽ സർക്കാറിന് ബന്ധമില്ല. റെഡ് ക്രസൻറുമായി ഒപ്പിട്ടട എം.ഒ.യു കോപി പ്രതിപക്ഷ നേതാവിന് നൽകാത്തത് സംബന്ധിച്ച് ഉത്തരം പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.