തിരുവനന്തപുരം: ആറു വർഷം പൂർത്തിയാക്കിയ സ്വാശ്രയകോളജുകൾക്ക് അക്രഡിറ്റേഷൻ ഇല ്ലാതെ പുതിയ കോഴ്സുകൾ അനുവദിക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. ഉ ന്നതവിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അ ദ്ദേഹം.
ഉന്നതവിദ്യാഭ്യാസ കൗൺസിലിന് കീഴിൽ ആരംഭിച്ച സ്റ്റേറ്റ് അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ സെൻറർ (സാക്) അക്രഡിറ്റേഷൻ ഫീസിളവ് വരുത്താൻ യോഗം തീരുമാനിച്ചു. കോളജുകൾക്ക് അക്രഡിറ്റേഷൻ ഫീസായി 25,000 രൂപ നിശ്ചയിച്ചു. അക്രഡിറ്റേഷൻ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ തുക തിരികെ നൽകും.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് നിശ്ചയിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കും നിലവിൽവരും.ദേശീയതലത്തിലുള്ള എൻ.െഎ.ആർ.എഫ് മാതൃകയിലായിരിക്കും ഇത്. വിഷയാന്തരവിഷയങ്ങളിൽ രണ്ടിലധികം സർവകലാശാലകൾ സഹകരിച്ചുകൊണ്ട് സംസ്ഥാനത്തെ സർവകലാശാലകളിൽ ഡിഗ്രി േപ്രാഗ്രാമുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ പ്രഫ. രാജൻ ഗുരുക്കൾ, ഡോ. ബി. ഇക്ബാൽ, ഉഷാ ടൈറ്റസ്, ഡോ. സാബു തോമസ്, ഡോ. രാമചന്ദ്രൻ എന്നിവരെ അംഗങ്ങളാക്കി സമിതി രൂപവത്കരിച്ചു. യു.ജി.സി റെഗുലേഷൻ പ്രകാരം അസി. പ്രഫസർ/പ്രഫസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി എടുത്തുകളയാൻ യോഗം ശിപാർശ ചെയ്തു. വിദ്യാർഥി പ്രവേശനത്തിന് പ്രാദേശിക വെയിറ്റേജ് നൽകുന്ന സമ്പ്രദായം നിർത്തലാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.