മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയെന്ന വാർത്ത നിഷേധിക്കാതെ മുസ്ലിം ലീഗ്, സമസ്ത നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് ഡോ. കെ.ടി. ജലീൽ എം.എൽ.എ. രാഷ്ട്രീയ നിലപാടുകളും സൗഹൃദവും വേറെവേറെയാണെന്നും പൊതുരംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ഞാലിക്കുട്ടിക്ക് പുറമെ മുതിർന്ന ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അന്തരിച്ച മുൻ എം.എൽ.എ എ. യൂനുസ് കുഞ്ഞ്, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്.
ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ ധർമമെന്നും ഭൂരിപക്ഷ വർഗീയത തിമിർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മർദിത - ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നാക്ക വിഭാഗങ്ങളും ഈ യാഥാർഥ്യം മനസ്സിലാക്കി ശരിയായ ദിശയിലേക്ക് വരുന്നുണ്ട് -ജലീൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.