മലപ്പുറം: തിയറ്ററിൽ ബാലിക ലൈംഗിക അതിക്രമത്തിന് വിധേയമായ സംഭവം അത്യന്തം ഹീനമാണെന്ന് മന്ത്രി ജലീൽ. പൊലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ തയാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ്. അതുകൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്പെൻറ് ചെയ്തതെന്നും മറ്റു നിയമനടപടികൾ സ്വീകരിച്ചതെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഡി.വൈ.എസ്.പിക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ സർക്കാർ അതീവ ജാഗ്രതയോടെ പ്രവർത്തിച്ചുവെന്നും എന്നാൽ കോൺഗ്രസ്സ് ചാനൽ തെറ്റിദ്ധാരണാജനകമായ വാർത്തയാണ് ഇതുമായി ബന്ധപ്പെട്ട് നൽകുന്നതെന്നും ജലീൽ ആരോപിച്ചു. മലപ്പുറത്ത് നിന്നുള്ള ഒരു മന്ത്രി പ്രതിയെ സഹായിക്കാൻ ഇടപെട്ടുവെന്ന രീതിയിൽ കോൺഗ്രസ് ചാനൽ വാർത്ത നൽകി. തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയത് സാമാന്യ മാധ്യമധർമ്മത്തിന് നിരക്കുന്നതല്ല.
രണ്ട് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപിച്ച ഈർഷ്യ തീർക്കേണത് കള്ളക്കഥകൾ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല. തെളിവു കൊണ്ടുവരാൻ ചാനലിനെ വെല്ലുവിളിക്കുകയാണെന്നും ആ വാർത്തയിൽ സത്യത്തിെൻറ ഒരംശമുണ്ടെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പുർണ രൂപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.