തിരുവനന്തപുരം: രാജ്യദ്രോഹം, പ്രോട്ടോക്കോൾ ലംഘനം, കേന്ദ്ര അന്വേഷണം എന്നൊന്നും പറഞ്ഞ് ആരും വിരട്ടേണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ. അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയിൽ കനമില്ലാത്തവൻ വഴിയിൽ ആരെപ്പേടിക്കണമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
യു.എ.ഇ കോൺസുലേറ്റിെൻറ അഭ്യർഥനപ്രകാരം ഖുർആൻ കോപ്പികളും റമദാൻ കിറ്റുകളും വിതരണം ചെയ്യാൻ സൗകര്യം ഒരുക്കിക്കൊടുത്തതാണ് തെൻറ പേരിൽ രാജ്യവിരുദ്ധപ്രവർത്തനമായി ചിലർ ആരോപിക്കുന്നത്. കോൺസുലേറ്റിെൻറ സൗഹാർദപൂർണമായ പ്രവൃത്തിയെ ഇകഴ്ത്തിക്കാണിക്കുന്ന വിദേശകാര്യ സഹമന്ത്രി മുരളീധരൻ തെൻറ മെക്കിട്ട് കയറുകയല്ല ചെയ്യേണ്ടത്. റമദാൻ കിറ്റ് നൽകലും ഖുർആൻ കോപ്പികൾ വിതരണം ചെയ്യലും ഇന്ത്യയിൽ ഇനി നടക്കില്ലെന്ന് യു.എ.ഇ ഭരണാധികാരികളെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അതിനുള്ള ആർജവം കാണിക്കാതെ ജനങ്ങളെ ഭിന്നിപ്പിക്കാനുതകുന്ന പ്രസ്താവനകൾ നടത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും ജലീൽ പറഞ്ഞു.
മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ സർക്കാർ വാഹനത്തിൽ ഒരു രൂപ പോലും സർക്കാർ ഖജനാവിന് അധിക ചെലവില്ലാതെ ഖുർആൻ പാക്കറ്റുകൾ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് പറയുന്നത്. സർക്കാർവാഹനത്തിെൻറ നാലയലത്ത് പോലും അടുപ്പിക്കാൻ പറ്റാത്ത ഗ്രന്ഥമാണ് ഖുർആനെന്നാണോ ഇക്കൂട്ടരുടെ പക്ഷമെന്നും ജലീൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.