കോഴിക്കോട്: സി.പി.എം വിരുദ്ധ മനോരോഗികളുടെ കൂട്ടായ്മയായിരുന്നു ഇന്നലെത്തെ വടകരസമ്മേളനമെന്ന് സി.പി.എം. നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ. ഇന്നലെ വടകരയിൽ വി.ഡി. സതീശൻ്റെയും പി.എം.എ സലാമിൻ്റെയുമൊക്കെ ആസൂത്രണത്തിലും കാർമ്മികത്വത്തിലും നടന്ന യു.ഡി.എഫുകാരുടെ സമ്മേളനം അതിൻ്റെ ദൗത്യം പൂർത്തികരിച്ചതായി കണക്കാക്കാം.
ശൈലജടീച്ചറെ മാത്രമല്ല, മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി മഞ്ജുവാര്യരെയും വെറുതെ വിട്ടില്ലല്ലോ. സൈബറിടങ്ങളിലൂടെ സ്ത്രീവിരുദ്ധതയും നീചമായ വർഗീയതയും ഇളക്കിവിട്ടവർ അതിനെതിരെ ജനരോഷം ഉയർന്നപ്പോഴാണ് പോക്കറ്റടിക്കാരൻ കള്ളൻ കള്ളൻ എന്ന് വിളിച്ച് ആൾകൂട്ടത്തിൽ ഒളിക്കുന്നത് പോലെ വർഗീയത പ്രചരിപ്പിച്ചത് സി.പി.എം മാണെന്ന പ്രചരണവുമായി രംഗത്ത് വന്നതെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ സാമൂഹിക മാധ്യമങ്ങളിലെഴുതിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
കുറിപ്പ് പൂർണരൂപത്തിൽ
ഇന്നലെ വടകരയിൽ വിഡി സതീശൻ്റെയും പി എം എ സലാമിൻ്റെയുമൊക്കെ ആസൂത്രണത്തിലും കാർമ്മികത്വത്തിലും നടന്ന യു ഡി എഫുകാരുടെ സമ്മേളനം അതിൻ്റെ ദൗത്യം പൂർത്തികരിച്ചതായി കണക്കാക്കാം. ശൈലജടീച്ചറെ മാത്രമല്ല,
മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി മഞ്ജുവാര്യരെയും വെറുതെ വിട്ടില്ലല്ലോ. സൈബറിടങ്ങളിലൂടെ സ്ത്രീവിരുദ്ധതയും നീചമായ വർഗീയതയും ഇളക്കിവിട്ടവർ അതിനെതിരെ ജനരോഷം ഉയർന്നപ്പോഴാണ് പോക്കറ്റടിക്കാരൻ കള്ളൻ കള്ളൻ എന്ന് വിളിച്ച് ആൾകൂട്ടത്തിൽ ഒളിക്കുന്നത് പോലെ വർഗീയത പ്രചരിപ്പിച്ചത് സി പി ഐ എം മാണെന്ന പ്രചരണവുമായി രംഗത്ത് വന്നത്.
വടകരയിൽ ഇന്നലെ വർഗീയതക്കെതിരെയെന്ന മട്ടിൽ അവർ നടത്തിയ സമ്മേളനം സ്ത്രീവിരുദ്ധതയുടെ അശ്ലീലകരമായ ആഘോഷമായി. ഹരിഹരൻ പറഞ്ഞ സ്ത്രീവിരുദ്ധ അശ്ശീലം കേട്ടു ചിരിക്കുന്ന വേദിയിലും സദസ്സിലുമുള്ളവരുടെ കൂട്ടത്തിൽ സതീശനും ഷാഫിയുമൊക്കെയുണ്ടല്ലോ. ലജ്ജാകരം പ്രതിപക്ഷനേതാവെ യെന്നല്ലാതെ എന്തു പറയാൻ?
തൊഴിലുറപ്പുകാർക്കും സ്ത്രീകൾക്കുമൊക്കെയെതിരെ എന്തധിക്ഷേപവും നടത്താമെന്ന് കരുതുന്ന സി പി ഐ എം വിരുദ്ധ മനോരോഗികളുടെ കൂട്ടായ്മയായിരുന്നു ഇന്നലെത്തെ വടകരസമ്മേളനം.. ഫാഫിക്ക് വേണ്ടി പ്രചരണം നടത്തിയ ട്രോൾ റിപ്പബ്ലിക്ക് -ടി ആർ പേജിലൂടെ ടീച്ചറുടെ പോർണോ ചിത്രം പ്രചരിപ്പിച്ചവരാണ് ഈ മനോരോഗികൾ ... അവരിപ്പം മഞ്ജുവാര്യരെയും അപമാനിച്ചിരിക്കുന്നു.
കെ ടി കുഞ്ഞിക്കണ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.