തിരുവനന്തപുരം: എൽ.പി.എസ്.എ, യു.പി.എസ്.എ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്ന ആശങ്കയിൽ ഉദ്യോഗാർഥികൾ. ഡിസംബർ 29 , 30 തീയതികളിലാണ് കെ.ടെറ്റ് പരീക്ഷ നടന്നത്. എൽ. പി.എസ്.എ, യു.പി.എസ്.എ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 31 ആണ്. ഡി.എൽ.എഡ് / ബി.എഡ് കോഴ്സുകൾ കഴിഞ്ഞ വിദ്യാർഥികൾ അധ്യാപക യോഗ്യത പരീക്ഷയായ കെ.ടെറ്റ് എഴുതി ഫലം കാത്തിരിക്കുകയാണ്. ഈ ഉദ്യോഗാർഥികളാണ് പ്രയാസത്തിലാവുന്നത്.
എൽ.പി.എസ്.എ, യു.പി പി.എസ്.എ പരീക്ഷക്ക് അപേക്ഷിക്കണമെങ്കിൽ കെ.ടെറ്റ് പരീക്ഷ വിജയിക്കണം. ഫലം പ്രസിദ്ധീകരിക്കാൻ ഇത്തവണ പരീക്ഷക്ക് അപേക്ഷിക്കാൻ പോലും കഴിയില്ല. ഈ വർഷത്തെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എൽ.പി / യു.പി പി.എസ്.സി പരീക്ഷക്കായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിനൽകണമെന്നും എത്രയും വേഗത്തിൽ കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. മുൻപ് കെ.ടെറ്റ് പാസാകാത്തവർക്കും ഈ പരീക്ഷകൾ എഴുതാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.