തിരുവനന്തപുരം: സെർച് കമ്മിറ്റി ആര് രൂപവത്കരിക്കണമെന്ന തർക്കം കോടതിയിൽ നിൽക്കെ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) സ്വന്തം സെർച് കമ്മിറ്റിയെ ഉപയോഗിച്ച് വൈസ്ചാൻസലർ നിയമനത്തിന് സർക്കാർ നീക്കം.
വൈസ് ചാൻസലർ പദവിയിലേക്ക് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ചാൻസലർ രൂപവത്കരിച്ച സെർച് കമ്മിറ്റി, സർക്കാർ സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. സമാന്തരമായി രൂപവത്കരിച്ച സെർച് കമ്മിറ്റിയെ ഉപയോഗിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിയമനാധികാരി എന്ന നിലയിൽ ചാൻസലറാണ് കമ്മിറ്റി രൂപവത്കരിക്കേണ്ടതെന്നാണ് രാജ്ഭവൻ നിലപാട്. 15 ദിവസത്തിനകം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിലാസത്തിൽ അപേക്ഷ നൽകണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.