തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) ഗവർണർ നിയമിച്ച താൽക്കാലിക വി.സി ഡോ. സിസ തോമസിനെ പുറത്താക്കാൻ സർക്കാർ മൂന്നുപേരുടെ പാനൽ സമർപ്പിച്ചു.
സർവകലാശാല മുൻ റിസർച് ഡീനും സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടറുമായ ഡോ. വൃന്ദ വി. നായർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബൈജു ബായ്, കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.സി. സതീഷ് കുമാർ എന്നിവരാണ് സർക്കാർ ഗവർണർക്ക് സമർപ്പിച്ച പാനലിലുള്ളത്.
താൽക്കാലിക വി.സി നിയമനത്തിന് ശിപാർശ സമർപ്പിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും വേണമെങ്കിൽ മൂന്നുപേരുടെ പാനൽ സമർപ്പിക്കാമെന്നുമുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലാണ് പാനൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.