രഞ്ജി ഭർത്താവിനൊപ്പം ശ്രീലങ്കയിലെ കൊളംബോയിലായിരുന്നപ്പോൾ പിതാവ് ടോം തോമസ് അവിടെ പോയിരുന്നു. ജോളിയുടെ നടപടികൾ പലതും സംശയാസ്പദമാണെന്ന് പിതാവ് മകളോട് പറഞ്ഞു. അതിനിടെ, 2008 ജൂലൈയിൽ പിതാവിനെ അമേരിക്കയിലേക്ക് കൊണ്ടുപോവാൻ റോേജാ തീരുമാനിച്ചു. എന്നാൽ, ഇൗ യാത്ര ജോളി മുടക്കി. താൻ ഗർഭിണിയാണെന്നും പ്രസവം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയാൽ മതിയെന്നുമായിരുന്നു ജോളി പറഞ്ഞത്. എന്നാൽ, 2008 ആഗസ്റ്റ് 26ന് ടോം തോമസ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ജോളിയുടെ പ്രസവം നടന്നതുമില്ല. പ്രസവം അലസിപ്പോയെന്നാണ് ജോളി പറഞ്ഞത്. ഇതും റോേജായിൽ സംശയം ജനിപ്പിച്ചിരുന്നു.
റോയി മരിക്കുന്ന സമയത്ത് ചാത്തമംഗലം എൻ.െഎ.ടിയിൽ അധ്യാപികയായിരുന്നെന്നാണ് ജോളി പറഞ്ഞത്. എന്നാൽ, റോയി മരിച്ചപ്പോൾ എൻ.െഎ.ടിയിൽനിന്ന് അധികൃതരോ വിദ്യാർഥികളോ ആരും വീട്ടിൽ എത്താതിരുന്നത് സംശയം വർധിപ്പിച്ചു. ഇതുസംബന്ധിച്ച് റോേജാ നടത്തിയ അന്വേഷണത്തിൽ ജോളി എന്ന പേരിൽ എൻ.െഎ.ടിയിൽ അധ്യാപിക ജോലി ചെയ്യുന്നില്ലെന്ന് അറിഞ്ഞു.
ഇതിനിടെ 2014 ഫെബ്രുവരി 24ന് റോജോയുടെ അമ്മാവൻ മഞ്ചാടിയിൽ മാത്യു കുഴഞ്ഞുവീണ് മരിച്ചു. മാത്യു മരിക്കുന്ന ദിവസം ഉച്ചക്ക് ജോളിയുടെ വീട്ടിൽ പോയിരുന്നു. ഉച്ച കഴിഞ്ഞ് എറണാകുളത്തുള്ള രഞ്ജിയോട് ജോളിയുടെ നടപടികൾ പലതും സംശയാസ്പദമാണെന്ന് മാത്യു ഫോണിൽ പറഞ്ഞിരുന്നു. അന്ന് വൈകീട്ട് ആറരയോടെ േജാളിയാണ് മാത്യു കുഴഞ്ഞുവീണ് മരിച്ച വിവരം രഞ്ജിയെ അറിയിച്ചത്. മാത്യു മരിക്കുന്നതിനു മുമ്പായി ജോളിയുടെ വീട്ടിൽ ചെന്നത് രഞ്ജി റോജോയുമായി പങ്കുവെച്ചു. ഇതോടെ പിതാവ് ടോം, മാതാവ് അന്നമ്മ, റോയി, മാത്യു എന്നിവരുടെ മരണത്തിൽ റോജോക്ക് സംശയം വർധിച്ചു.
നടുക്കത്തോടെ കേട്ടു; വീണ്ടും മരണം
2014 മേയ് മാസം ഷാജുവിെൻറ മകൾ ആൽഫൈനും തുടർന്ന് 2016 ജനുവരിയിൽ ഷാജുവിെൻറ ഭാര്യ സിലിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചതും ഒരു വർഷം പിന്നിട്ട് 2017 ഫെബ്രുവരിയിൽ ജോളി ഷാജുവിനെ വിവാഹം ചെയ്തതും റോജോയും രഞ്ജിയും ആശങ്കയോടെയാണ് കേട്ടത്. കൂടത്തായിയിലെ തറവാട്ടു വീട്ടിൽ രണ്ടാം വിവാഹശേഷവും ജോളി താമസം തുടരുന്നത് റോജോ ചോദ്യംചെയ്തു. ഭർത്താവായ ഷാജുവിെൻറ കോടഞ്ചേരിയിലെ വീട്ടിലെത്തി ഷാജുവിനോടും പിതാവ് സക്കറിയയോടും ഇക്കാര്യം ആവശ്യപ്പെെട്ടങ്കിലും കോടഞ്ചേരിയിലെ വീട്ടിലേക്ക് മാറാൻ ജോളി കൂട്ടാക്കിയില്ല.
തുടർന്ന്, റോജോ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംഘടിപ്പിച്ചു. അപ്പോഴാണ് റോയിയുടെ ദുരൂഹ മരണത്തിലെ സംശയം ഇരട്ടിച്ചത്. റോയി ഭക്ഷണമെടുത്തുവെക്കാൻ പറഞ്ഞ് കുളിക്കാൻ ബാത്ത്റൂമിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ജോളി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ, റോയിയുടെ വയറ്റിൽ ദഹിക്കാത്ത കടലയും ചോറും ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
ഇതോടെയാണ് ദുരൂഹ സാഹചര്യത്തിൽ നടന്ന എല്ലാ മരണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാൻ റോജോയും രഞ്ജിയും കൂട്ടായി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.