കുട്ടനെല്ലൂർ ഗവ. കോളജ് ഗ്രൗണ്ടിൽ 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്ന മെഗാ തിരുവാതിര

ലോക റെക്കോഡിലേക്ക് തിരുവാതിരച്ചുവടുവെച്ച് കുടുംബശ്രീ

തൃശൂർ: ലോക റെക്കോഡിലേക്ക് ചുവടുവെച്ച് തൃശൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ മെഗാതിരുവാതിര. 7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ ചുവടുവെച്ച തിരുവാതിര ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, ടാലന്റ് റെക്കോഡ് ബുക്ക് എന്നിവയിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന തിരുവാതിരക്കുള്ള റെക്കോഡാണ് സ്വന്തമായത്.

6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരയുടെ റെക്കോഡാണ് കുടുംബശ്രീ നർത്തകിമാർ തങ്ങളുടെ പേരിൽ എഴുതിച്ചേർത്തത്. ടൂറിസം വകുപ്പും തൃശൂര്‍ ഡി.ടി.പി.സിയും ജില്ല ഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലതല ഓണാഘോഷ ഭാഗമായി കുട്ടനെല്ലൂര്‍ ഗവ. കോളജ് ഗ്രൗണ്ടിലാണ് തിരുവാതിര അരങ്ങേറിയത്.

ഏഴായിരത്തിലേറെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന കുരവയിടലുകള്‍ക്കിടയില്‍ വൈകിട്ട് അഞ്ചിന് മന്ത്രി കെ. രാജന്‍ ഭദ്രദീപം കൊളുത്തി മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു. 

Tags:    
News Summary - Kudumbashree achieved the world record in Thiruvathira Kali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.