ഹർത്താലിന് പിന്നിൽ ആർ.എസ്​.എസ്​ പ്രവർത്തകരെന്ന പ്രചാരണം അടിസ്ഥാനരഹിതം- കുമ്മനം

തിരുവനന്തപുരം: വാട്​സ്​ആപ്പ്​ വഴി ഹർത്താലിന് ആഹ്വാനം ചെയ്തതിൽ മുൻ ആർ.എസ്.എസ് പ്രവർത്തകരുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഹർത്താലി‍​​െൻറ മറവിൽ ഏറ്റവും കൂടുതൽ അക്രമിക്കപ്പെട്ടത് ആർ.എസ്.എസുകാരുടെ കടകളാണ്. ഇത് മറച്ചുവെക്കാനാണ് വ്യാജ പ്രചാരണം നടത്തുന്നത്.

ഹർത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണം.  ഹർത്താൽ അനുകൂലികൾക്ക് വിദേശത്തുനിന്നുപോലും പിന്തുണ കിട്ടിയതിനെപ്പറ്റി വിദഗ്​ധമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാമൂഹിക മാധ്യമങ്ങളിലൂടെ ഹർത്താലിന്​ ആഹ്വാനം ചെയ്​ത കേസിൽ മുഖ്യസൂത്രധാരൻ അടക്കം അഞ്ചുപേർ ഇന്ന് അറസ്​റ്റിലായിരുന്നു. ഇവർക്ക്​ സംഘ്​പരിവാർ ബന്ധമുണ്ടെന്നാണ്​ പൊലീസ് വൃത്തങ്ങളിൽ നിന്ന്​ ലഭിക്കുന്ന വിവരം. ഇക്കാര്യമാണ് കുമ്മനം നിഷേധിച്ചത്.

കുമ്മനത്തിൻറെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ സംഭവത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ് സംഘടനാ ബന്ധമുള്ളവർ അറസ്റ്റിലാകുന്നത്. നേരത്തേ ഹർത്താൽ അക്രമം നടന്ന താനൂരിലും തിരൂരിലും കുമ്മനം സന്ദർശനം നടത്തിയിരുന്നു. ഹർത്താൽ നടന്ന മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് സംഘടിപ്പിക്കണം എന്നാണ് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ഇന്നലെ ആവശ്യപ്പെട്ടത്. 
 

Tags:    
News Summary - kummanam rajasekharan on hartal arrest- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.