ആലപ്പുഴ: കൊടകര കുഴൽപണ കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് അദ്ദേഹം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമോയെന്നത് പാർട്ടി തീരുമാനിക്കും. കേസിെൻറ ഗതി തിരിച്ചുവിടാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നത്. ഇതുവരെ അന്വേഷണത്തോട് ബി.ജെ.പി പൂർണമായും സഹകരിച്ചിട്ടുണ്ട്.
കവർച്ചക്കുപിന്നിൽ സി.പി.എമ്മുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘങ്ങളാണ്. അവരുടെ ബന്ധങ്ങൾ അന്വേഷിച്ചാൽ ഇതിനുപിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് വ്യക്തമാകും. കള്ളക്കടത്ത്, കവർച്ച കേസുകളിൽ മുഖം നഷ്ടമായ സി.പി.എം അതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് സുരേന്ദ്രനെ കേന്ദ്രീകരിച്ച് പുതിയ നീക്കം നടത്തുന്നത്. സി.പി.എം തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. ബി.ജെ.പി.ക്ക് ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.