കുമ്മനത്തി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​: ആവശ്യമെങ്കിൽ കേസെടുക്കും–​ മുഖ്യമന്ത്രി

തിരുവനന്തപുരം: പയ്യന്നൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമൂഹമാധ്യമത്തിലിട്ട കുറിപ്പും ദൃശ്യങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊലപാതകത്തിനെതിരെയുള്ള പ്രകടനമാണോ സാമൂഹ്യ മാധ്യമങ്ങൾ വഴി കുമ്മനം പ്രചരിപ്പിച്ചതെന്ന്​ വ്യക്തമല്ല. അത്​ തെറ്റായ പ്രചരണമാണ്​. എവിടെയാണ് സന്തോഷപ്രകടനം നടന്നതെന്നു ദൃശ്യങ്ങളിൽ വ്യക്തമല്ല. തെറ്റായ പ്രചരണം നടത്തിയ കുമ്മനത്തിനെതിരെ ആവശ്യമെങ്കിൽ  കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

പയ്യന്നൂരിൽ ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനു ശേഷം സി.പി.എം നടത്തിയ ആഹ്ലാദ പ്രകടനമെന്ന് പറഞ്ഞു കൊണ്ടാണ്​  കുമ്മനം ഫേസ്​ബുക്കിലും ട്വിറ്ററിലും ദൃശ്യങ്ങൾ പോസ്​റ്റ്​ ചെയ്​തത്​. വെട്ടികൊലപ്പെടുത്തി മരണം ആഘോഷിക്കുന്നത്​ സി.പി.എമ്മി​​​​​െൻറ കാട്ടു നീതിയാണെന്നും കുമ്മനം വിമർശിച്ചിരുന്നു.

Tags:    
News Summary - Kummanam Rajasekharan's social media post is wrong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.