കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വെടിയുണ്ടകളും കുഴിബോംബും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപിക്കണം. ജില്ലയിൽ നേരത്തെ നടന്ന ബോംബ് സ്േഫാടനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളൊന്നും പൂർത്തിയായിട്ടില്ല. വെടിക്കോപ്പുകൾ പാലത്തിf, മുകളിൽനിന്ന് ഉപേക്ഷിച്ചതാകാൻ വഴിയില്ലെന്നും കൊണ്ടുവെച്ചതാണെന്നും കുമ്മനം പറഞ്ഞു.
ഉപകരണങ്ങൾ സൈന്യം ഉപയോഗിക്കുന്നതായിട്ടും പരിേശാധിക്കാൻ സൈന്യമെത്താത്തതിൽ ദുരൂഹതയില്ലേ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ല. ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറി രവി തേലത്ത്, വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.കെ. സുരേന്ദ്രൻ എന്നിവർ അനുഗമിച്ചു. സ്ഥലത്തുനിന്ന് മടങ്ങുന്ന വഴി മിനിപമ്പയിലും സന്ദർശനം നടത്തി. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്ന കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.