പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ 25 വർഷം കഠിനതടവ്

കൊ​ല്ലം: കു​ണ്ട​റ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ നി​ക്സ​ൺ ചാ​ൾ​സി​നെ വീ​ട്ടി​ൽ ക​ യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ല്​ പ്ര​തി​ക​ൾ​ക്ക് 25 വ​ർ​ഷം ക​ഠി​ന​ത​ട​വ്. പ​വി​ത്രേ​ശ്വ​ര ം കൈ​ത​ക്കോ​ട് ചാ​മു​ണ്ടി​മൂ​ല ജോ ​ഭ​വ​ന​ത്തി​ൽ ജോ​മോ​ൻ, കു​മ്പ​ളം കൊ​ല്ലി​ട​ഴി​ക​ത്ത്​ വീ​ട്ടി​ൽ മ​ധു പ്ര ​സാ​ദ്, സ​ഹോ​ദ​ര​ൻ ജി​തി​ൻ പ്ര​സാ​ദ്, കു​മ്പ​ളം സി​ജി​ൻ ഭ​വ​ന​ത്തി​ൽ സി​ജി​ൻ എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം ര​ണ്ടാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ശി​ക്ഷ വി​ധി​ച്ച​ത്.

2012 ന​വം​ബ​ർ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​ക്സ​ൺ ചാ​ൾ​സും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന പ​ട​പ്പ​ക്ക​ര ക​രി​ക്കു​ഴി ബോ​ണി വി​ലാ​സം വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തി ആ​ഹാ​രം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​ടു​ക്ക​ള വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന്​ അ​ക​ത്തു​ക​യ​റി​യ പ്ര​തി​ക​ൾ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ട്ടി. ഓ​ട്ടോ ഡ്രൈ​വ​റാ​യ ജോ​മോ​നെ​തി​രെ കൊ​ല്ലം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നി​ന്നു​ള്ള വാ​റ​ണ്ടു​മാ​യി തി​ര​ക്കി ചെ​ന്ന​തി​ലെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​െ​മ​ന്നാ​ണ് കേ​സ്.

Tags:    
News Summary - kundara police man murder attempt accused jailed for 25 years-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.